മൂർക്കനാട് 9 വാർഡുകൾ റെഡ് സോണിലേക്ക്;ആരോഗ്യ ജാഗ്രതാ സമിതി കലക്ടർക്ക് കത്ത് നൽകി

മൂർക്കനാട് ഗ്രാമപഞ്ചായത്തിലെ 2 -ാം വാർഡിൽ ഉൾപ്പെട്ട കൊളത്തൂർ കുറുപ്പത്താലിൽ പ്രവർത്തിക്കുന്ന മലപ്പുറം ജില്ലാ ബാങ്കിന്റെ ശാഖയിൽ കാഷ്യറായിട്ടായിരുന്നു കോവിഡ് 19 പോസിറ്റീവായി കണ്ടെത്തിയ പാങ്ങ് സ്വദേശി ജോലിചെയ്തിരുന്നത് . ഇദ്ദേഹം 01-06-2020 വരെ ഓഫീസ്സിൽ ഹാജരുണ്ടായിരുന്നു . ഈ സാഹചര്യത്തിൽ 25-05-2020 മുതൽ 01-06-2020വരെ ബാങ്കിൽ ജോലിചെയ്തിരുന്നവരോടും ബാങ്കിൽ എത്തുകയും ഈ വ്യക്തിയുമായി ഏതെങ്കിലും തരത്തിൽ നേരിട്ട് ഇടപെടുകയും ചെയ്ത എല്ലാവരോടും സ്വയം ക്വാറന്റീനിൽ പോകുന്നതിന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു . പ്രശ്നത്തിന്റെ ഗൗരവം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് മൈക്ക് – അനൗൺസ്മെന്റ് നടത്തി . കുറുപ്പത്താൽ , കൊളത്തൂർ , വെങ്ങാട് റൗണുകൾ മുൻകരുതൽ എന്ന നിലയിൽ ശനിയാഴ്ച അടച്ചിട്ടു .ഫയർ ഫോഴ്സെത്തി ടൗണിൽ അണുനശീകരണം നടത്തി . പഞ്ചായത്ത് പ്രദേശത്ത് ടിയാനുമായി പ്രെമിറി കോൺടാക്ട്ടിൽ വന്നിട്ടുള്ള എല്ലാവരേയും കണ്ടത്തുന്നതിന് മൂർക്കനാട് പി.എച്ച് .സിയുടെ നേതൃത്വത്തിൽ തീവ്രനടപടി സ്വീകരിക്കുകയും നേരിട്ട് ബന്ധമുള്ള 126 പേരെ കണ്ടെത്തുകയും ചെയ്തിട്ടുണ്ട് . ഇവരിൽ കൂടുതൽ പേരും പഞ്ചായത്തിലെ 2 ( 12 പേർ ) , 3 ( 1 ) 4 ( 11 ) , 5 ( 11 ) , 6 ( 11 ) , 8 ( 14 ) , 17 ( 10 ) , 18 ( 11 ) , 19 ( 12 ) എന്നീ ( 126 ൽ 103 പേരും ) വാർഡുകളിലുള്ളവരാണ് . ഇവരെല്ലാവരോടും നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ചത് നുസരിച്ച് അപ്രകാരം ചെയ്തുവരുന്നു . സെക്കന്ററി കോൺക്ാക്ടിൽ വരുന്നവരാകട്ടെ 400 ലധികം പേരുമുണ്ട് . ഈ സാഹചര്യങ്ങൾ വിലയിരുത്തുന്നതിന് പഞ്ചായത്ത് തല കമ്മറ്റി അടിയന്തിര യോഗം ചേരുകയും മേൽപറഞ്ഞ 2,3,4,5,6,8,17,18,19 എന്നീ വാർഡുകളെ റെഡ് സോണിൽ ഉൾപ്പെടുത്തുന്നതിന് ഡിഡിഎംഎയോട് ശുപാർശ ചെയ്യുന്നതിന് തീരുമാനിക്കുകയും ചെയ്തിട്ടുണ്ട് . 01-08-2020 വരെ മാത്രമേ ഈ വ്യക്തി ബാങ്കിൽ എത്തിയിരുന്നുള്ളൂ . എന്നാൽ ടിയാനുമായി നേരിട്ട് ബന്ധം പുലർ ത്തിയ ബാങ്കിലെ ഫീൽഡ് കളക്ഷൻ ഏജന്റ് 6-8-2020 വരെയും ടൗണുകളിൽ കളക്ഷൻ നടത്തിയിട്ടുണ്ട് . ഈ സാഹചര്യങ്ങളും കമ്മറ്റി ശുപാർശയും പരിഗണിച്ച് മൂൻപറഞ്ഞ വാർഡുകളെ റെഡ് സോണിൽ ഉൾപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കണമെന്നാണ് പഞ്ചായത്ത് സെക്രട്ടറി നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട് .

%d bloggers like this: