ഓൺലൈൻ പഠനത്തിന് സൗജന്യമായി d2h ഡിഷ് കണക്ഷൻ നൽകിഗ്രീൻ പവർ സാംസ്കാരിക സമിതി

വളാഞ്ചേരി: ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്തതിന്റെ പേരിൽ നമ്മുടെ രണ്ട് സഹോദരികളാണ് നമ്മിൽ നിന്ന് വേർപിരിഞ്ഞത്.പഠനത്തിന് സൗകര്യമില്ലാത്തതിന്റെ പേരിൽ ഇനിയൊരു ജീവനും പൊലിയരുത്.ദേവികയും അഞ്ജലിയും ബാക്കി വെച്ച നടുക്കുന്ന ഓർമ്മകളിൽ നിന്നും പാഠമുൾക്കൊണ്ട് പൂക്കാട്ടിരി ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ നേത്യത്വത്തിൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനസൗകര്യമൊരുക്കുന്നതിലേക്ക് കൊളമംഗലം ബാവപ്പടിയിൽ പ്രവർത്തിക്കുന്ന ഗ്രീൻ പവർ സാംസ്കാരിക സമിതി ഡിഷ് കണക്ഷൻ നൽകി.ഗ്രീൻ പവർ സാംസ്കാരിക സമിതി നൽകുന്ന ഡിഷ് കണക്ഷൻ ഫസൽ നാലകത്തിൽ നിന്നും റഷീദ് സാഹിബ് ഏറ്റുവാങ്ങി.വി.പി. അബ്ദുൽ ശുക്കൂർ, തയ്യിൽ ഗഫൂർ ,നാസർകലമ്പൻ, മാനു കുട്ടിപള്ളിയാലിൽ
എന്നിവർ സംബന്ധിച്ചു.

%d bloggers like this: