കോവിഡ് 19 മൂർക്കനാട് പഞ്ചായത്തിൽ അവലോകന യോഗം ചേർന്നു

കൊളത്തൂർ: കോവിഡ് 19 മായി ബന്ധപ്പെട്ട് മൂർക്കനാട് ഗ്രാമപഞ്ചായത്തിൽ അവലോകന യോഗം ചേർന്നു.
ക്വാറന്റൈൻ ഒരുക്കുന്നതിനുള്ള വീടുകൾക്ക് മാനദണ്ഡം നിശ്ചയിക്കും.
കൂടുതൽ നിരീക്ഷണ കേന്ദ്രങ്ങൾ കണ്ടെത്തുന്നതിന് യോഗത്തിൽ ധാരണയായി
94 പേരാണ് പഞ്ചായത്തിൽ നിരീക്ഷണത്തിലുള്ളത്. പഞ്ചായത്തിൽ 3 പോസിറ്റീവ് കേസുകളിൽ ഒരാൾക്ക് നെഗറ്റീവ് ആയിട്ടുണ്ട്. ടി.എ അഹമ്മദ് കബീർ എം.എൽ.എ
പഞ്ചായത്ത് പ്രസിഡന്റ് കെ രാജഗോപാലൻ, ഹെൽത്ത് ഇൻസ്പെക്ടർ വിൻസന്റ് ,കെ.പി ഹംസ മാസ്റ്റർ, ഷഹൽ തങ്ങൾ, എം.ടി ബൽക്കീസ് ,കെ.വൽസല, പഞ്ചായത്ത് സെക്രട്ടറി സുധീഷ് ബാബു.ആർ തുടങ്ങിയവർ പങ്കെടുത്തു.വില്ലേജ് ഓഫീസ് പ്രതിനിധി ഹംസ, ഡോ. ഷമീറ തുടങ്ങിയവർ പങ്കെടുത്തു

മൂർക്കനാട് പഞ്ചായത്തിൽ കോവിഡ് 19 അവലോകന യോഗം

%d bloggers like this: