ജാഗ്രതയോടെ YFC, യാത്രാ സുരക്ഷക്ക് കോണ്‍വെക്സ് മിററുകള്‍ സ്ഥാപിച്ചു
മൂര്‍ക്കനാട് : മൂര്‍ക്കനാട് പൊട്ടിക്കുഴി അങ്ങാടി, മൂര്‍ക്കനാട്-എടപ്പലം പാലം ജങ്ഷന്‍, കല്ലുവെട്ടുകുഴി RK സ്റ്റോര്‍ പരിസരം എന്നിവിടങ്ങളില്‍ YFC യുടെ നേതൃത്വത്തില്‍ കോണ്‍വെക്സ് മിററുകള്‍ സ്ഥാപിച്ചു. നാളുകളേറെയായി അപകടം പതിയിരുന്ന ഇടങ്ങളില്‍ ഇനി സമാധാനത്തോടെ വളവിനപ്പുറം എതിരെ വരുന്ന വാഹനങ്ങള്‍ കണ്ട് കൊണ്ട് യാത്ര ചെയ്യാം.
പുതിയ റോഡ് റബ്ബറൈസ് ചെയ്തതിന് ശേഷം അപകട സാധ്യത വര്‍ദ്ധിച്ചതോടെ നാടിന്‍െറ ആവശ്യം കണ്ടറിഞ്ഞായിരുന്നു YFC യുടെ സമയോചിതമായ ഇടപെടല്‍. പൊട്ടിക്കുഴി അങ്ങാടിയിലും മൂര്‍ക്കനാട് എടപ്പലം പാലം അപ്രോച്ച് റോഡ് ആരംഭിക്കുന്ന ജംങ്ങ്ഷനിലും മിറ റിനോടൊപ്പം റോഡുകളുടെ ദിശാസൂചക ബോര്‍ഡുകള്‍ കൂടി സ്ഥാപിച്ചിട്ടുണ്ട്.
YFC സെക്രട്ടറി ഇര്‍ഷാദ് K, മറ്റ് കമ്മറ്റി ഭാരവാഹികളായ പപ്പി, ഫിറോസ്.P, മുഹ്സിന്‍, ഷബീര്‍, ഷിബിന്‍ തുടങ്ങിയവരാണ് ക്ളബ്ബ് അംഗങ്ങളുടെ പരിപൂര്‍ണ്ണ പിന്തുണയോടെ പദ്ധതി ആവിഷ്കരിച്ച് ദിവസങ്ങള്‍ക്കകം ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത്.
49 വര്‍ഷങ്ങള്‍ മിഴിവേകിയ പ്രൗഢ പാതകളില്‍ എന്നും നാടിന്‍െറ ഹൃദയത്തില്‍ തങ്ങളുടേതായ മുദ്ര പതിപ്പിച്ച് YFC മുന്നോട്ടുളള പ്രയാണത്തിലാണ്. സേവനം മുഖമുദ്രയാക്കി, മനുഷ്യത്വം മുറുകേ പിടിച്ച്, അചഞ്ചലതയോടെ അതിവേഗം മുന്നോട്ട് കുതിക്കുകയാണ് യങ്ങ് ഫൈറ്റേഴ്സ് ആര്‍ട്സ് & സ്പോര്‍ട്സ് ക്ളബ്ബ്.
വരും നാളുകളിലും നാടിന് ആവശ്യമായ കര്‍മ്മ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ക്ളബ്ബ് ഭാരവാഹികള്‍ അറിയിച്ചു.