എടപ്പലം പി. ടി . എം. സ്‌കൂളിന് മൂർക്കനാട് വിന്നേഴ്സ് ക്ലബിന്റെ സ്നേഹാദരം

2019-2020 എസ്‌. എസ്‌. എൽ. സി. പരീക്ഷയിൽ 75 ഫുൾ എ പ്ലസുകളും (10 ശതമാനം )30 ഒമ്പത് എ പ്ലസുകളും അടക്കം പരീക്ഷ എഴുതിയ 751 പേരിൽ 748 പേരും (99.6 ശതമാനം )വിജയരഥത്തിലേറിയ എടപ്പലം പി. ടി. എം. യതീംഖാന ഹയർ സെക്കന്ററി സ്‌കൂളിന് മൂർക്കനാടിന്റെ സ്നേഹാദരം വിന്നേഴ്സ് ക്ലബ് ഭാരവാഹികൾ പ്രധാനാധ്യാപകൻ മുഹമ്മദ് ചങ്ങണക്കാട്ടിലിനു കൈമാറി.

നാടിന്റെ വിദ്യാഭ്യാസ വികസന കുതിപ്പിന്റെ നട്ടെല്ലായി വർത്തിക്കുന്ന പി. ടി. എം. സ്‌കൂളിന്റെ 25 വർഷ ചരിത്രത്തിലാദ്യമായി ഒരു യുവജന ക്ലബിന്റെ ആദരം ഏറ്റുവാങ്ങാനായതിലുള്ള ചാരിതാർഥ്യം പ്രധാനാധ്യാപകൻ ഏറെ സന്തോഷത്തോടെ അറിയിച്ചു.

%d bloggers like this: