Moorkanad Live

സമകാലിക ജീവിതത്തിന്‍റെ പരിഛേദം

LOCALNEWS

SSLC പരീക്ഷയില്‍ ഫുള്‍ A+ നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ച് YFC

മൂര്‍ക്കനാട് : SSLC പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടി മൂര്‍ക്കനാടിന്റെ അഭിമാനമായി മാറിയ വിദ്യാര്‍ത്ഥികളെ YFC ക്ളബ്ബ് അനുമോദിച്ചു. വിദ്യാര്‍ത്ഥികളുടെ വീട്ടിലെത്തിയാണ് ക്ളബ്ബ് പ്രതിനിധികള്‍ മൊമെന്റോ കൈമാറുകയും അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തത്.
മികച്ച വിജയം കൈവരിച്ച ഒരുപാട് പേരുണ്ട്‌.
ചെറിയ ചെറിയ മാര്‍ക്കിന് A+ നഷ്ടമായവരുണ്ട്.
9 വിഷങ്ങളില്‍ , 8 വിഷയങ്ങളില്‍ മുഴുവന്‍ എപ്ലസ് നേടിയവരുണ്ട്.

കഷ്ടി പാസായവരും, നിര്‍ഭാഗ്യവശാല്‍ തുടര്‍ പഠനത്തിന് അവസരം ലഭിക്കാത്തവരുമുണ്ട്.
എല്ലാ കഴിവുകള്‍ക്കുമുള്ള അവസാന വിലയിരുത്തലല്ല ഇത്, പല നല്ല നല്ല കഴിവുകളുള്ളവരുണ്ടാകും. ഇതര രംഗങ്ങളില്‍ പ്രാഗല്‍ഭ്യം തെളിയിച്ചവര്‍, പാട്ട് പാടാന്‍, ചിത്രം വരക്കാന്‍, കംപ്യൂട്ടര്‍ ഗ്രാഫിക്സ് ചെയ്യാന്‍, മെക്കാനിക് മേഖല. അങ്ങനെയങ്ങനെ വിവിധ മേഘലകളില്‍ ശോഭിക്കുന്നവര്‍ ഒരു പക്ഷെ ഈ പരീക്ഷയില്‍ അല്‍പം പിറകേ പോയെന്ന് വരാം.
ഒന്നും ഒന്നിന്‍േറയും അവസാനമല്ല. ഇനിയും അവസരങ്ങളുണ്ട്. കാലം വിശാലമായി കിടക്കുന്നു. എങ്കിലും സമയം പാഴാക്കാതെ പരിശ്രമിക്കുക.

എല്ലാവരും നമ്മുടെ അഭിമാന താരങ്ങള്‍ തന്നെയാണ്. നാടിന്‍െറ നാളത്തെ വെള്ളി വെട്ടങ്ങളാണ്.
നല്ല വഴിയേ പോകുവാന്‍ ആശംസകള്‍…