ഇവരുടെ എ പ്ലസിന് ഇരട്ടമധുരം

ഈ വർഷത്തെ എസ്‌. എസ്‌. എൽ. സി. ഫലം വന്നപ്പോൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടാനായ സന്തോഷത്തിലാണ് ഇരട്ട സഹോദരങ്ങളും എടപ്പലം പി. ടി. എം. യതീംഖാന ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥികളുമായ മുഹമ്മദ് ഷാദിയും സന ഫാത്തിമയും.
മുഹമ്മദ് ഷാദി ഗാനാലാപനത്തിലും ഫാത്തിമ സന ചിത്ര രചനയിലും തല്പരരാണ്. മൂർക്കനാട് പറമ്പിൽ നവാസിന്റെയും റൈഹാനത്തിന്റെയും മക്കളായ ഇരുവരും സയൻസ് വിഷയത്തിൽ തുടർപഠനം നടത്താനാണ് ഒരു പോലെ ആഗ്രഹിക്കുന്നത്.
ആറാം ക്ലാസുകാരി ഷിയ ഫാത്തിമ ഇളയ സഹോദരിയാണ്.
പി. ടി. എം.
സ്‌കൂളിൽ ഇവരെക്കൂടാതെ ഇരട്ട സഹോദരങ്ങളായ എട്ട് പേർ ഈ വർഷം എസ്‌. എസ്‌. എൽ. സി. പരീക്ഷയെഴുതി ഉന്നത പഠനത്തിന് യോഗ്യത നേടിയിട്ടുണ്ട്.

%d bloggers like this: