പഠനാവശ്യത്തിന് ടെലിവിഷനും കേബിൾ കണക്ഷനും നൽകി വിന്നേഴ്സ് ക്ലബ്ബ്‌ മൂർക്കനാട്

മൂർക്കനാട് പൂഴിപ്പൊറ്റയിൽ ഒരു മാസക്കാലമായിട്ടും ടി.വിയോ ഓൺലൈൻ സംവിധാനങ്ങളോ ഇല്ലാതെ പഠനം മുടങ്ങിക്കിടന്നിരുന്ന ഒരു വീട്ടിലെ രണ്ട് വിദ്യാർത്ഥികൾക്ക് ടെലിവിഷനും കേബിൾ ഓപ്പറേറ്റർ ബഷീറിന്റെ സഹായത്തോടെ കേബിൾ കണക്ഷനും നൽകി വിന്നേഴ്സ് ക്ലബ്ബ്‌ മൂർക്കനാട്.

വിദ്യാർത്ഥികൾക്ക് ഉന്നതപഠനത്തിനുള്ള സഹായങ്ങളും വിവിധ സ്കോളർഷിപ്പുകളും നൽകി നാടിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ വിന്നേഴ്സ് ക്ലബ്ബ്‌ തനതായ പങ്ക് വഹിക്കുന്നു.

ടെലിവിഷൻ ഇല്ലാതെ പഠനം മുടങ്ങിക്കിടക്കുന്ന പരിസരപ്രദേശത്തെ തീർത്തും നിരാശ്രരരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് താഴെ നൽകിയ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ഇർഷാദ് പി.പി: 7034633039
സജാദ്. പി : 7560916053

%d bloggers like this: