SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് SSF മൂർക്കനാട് തെക്കുംപുറം യൂണിറ്റ് കമ്മിറ്റി അനുമോദനം നൽകി

മൂർക്കനാട്: 2019-20 SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ കരസ്ഥമാക്കിയ ചിത്ര. എം പി, മുഹമ്മദ് ഷാദിഹ്. പി, സന ഫാത്തിമ. പി, ഫാത്തിമ ഫർസാന എന്നീ വിദ്യാർഥികൾക്ക് SSF മൂർക്കനാട് തെക്കുംപുറം യൂണിറ്റ് കമ്മിറ്റി അനുമോദനം നൽകി. കേരള മുസ്‌ലിം ജമാഅത്ത് തെക്കുംപുറം യൂണിറ്റ് പ്രസിഡന്റ് കെ ടി മുഹമ്മദ് കുട്ടി മുസ്‌ലിയാർ,കേരള മുസ്‌ലിം ജമാഅത്ത് മൂർക്കനാട് സർക്കിൾ സെക്രട്ടറി അബ്ദുസ്സലാം മുസ്‌ലിയാർ,SSF കൊളത്തൂർ ഡിവിഷൻ സെക്രട്ടറി ജവാദ് കെ.ടി, SSF മൂർക്കനാട് സെക്ടർ വിസ്ഡം സെക്രട്ടറി ശഹീർ എന്നിവർ സംബന്ധിച്ചു.

%d bloggers like this: