ഓടിക്കൊണ്ടിരുന്ന ഓട്ടോയ്‌ക്ക് മുകളിൽ തെങ്ങു വീണു.

കൊളത്തൂർ∙ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്‌ക്കു മുകളിൽ തെങ്ങു കടപുഴകി വീണു. കൊളത്തൂർ മൃഗാശുപത്രി പാലൂർകോട്ട മാലാപറമ്പ് റോഡിൽ വൈകിട്ടാണ് സംഭവം. ശക്തമായ മഴയിലും കാറ്റിലും തെങ്ങു വീഴുകയായിരുന്നു. തെങ്ങ് ഓട്ടോറിക്ഷയ്‌ക്കു മുകളിലെത്തിയപ്പോഴേക്കും വൈദ്യുതി ലൈനുകളിൽ തങ്ങി നിന്നതിനാൽ ദുരന്തം ഒഴിവായി ഈ സമയം ലൈനുകളിൽ വൈദ്യുതി ഇല്ലാതിരുന്നതും രക്ഷയായി. ഡ്രൈവർക്കു പുറമേ 2 കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാർ വാഹനത്തിൽ ഉണ്ടായിരുന്നു. കെഎസ്‌ഇബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വൈദ്യുതി ഓഫാക്കിയ ശേഷമാണ് വെട്ടി മാറ്റിയത്.

%d bloggers like this: