മൂര്‍ക്കനാട് AMLP സ്കൂളില്‍ കഴിഞ്ഞ അദ്ധ്യയന വര്‍ഷം പ്രീ പ്രൈമറി (LKG & UKG) വിഭാഗത്തില്‍ പഠിച്ചിരുന്ന വിദ്യാര്‍ത്ഥികള്‍ക്കുളള ഭക്ഷ്യ കിറ്റ് വിതരണം നാളെ (10/07/2020 വെളളി) 2 മണി മുതല്‍ 3 മണി വരെ നടക്കും.

മൂര്‍ക്കനാട് : കഴിഞ്ഞ അദ്ധ്യയന വര്‍ഷം മൂര്‍ക്കനാട് AMLP സ്കൂളില്‍ പ്രീ പ്രൈമറി (LKG & UKG) വിഭാഗത്തില്‍ പഠിച്ചിരുന്ന വിദ്യാര്‍ത്ഥികള്‍ക്കുളള ഭക്ഷ്യ കിറ്റുകളുടെ വിതരണം നാളെ (10/07/2020 വെളളി) 2 മണി മുതല്‍ 3 മണി വരെ സ്കൂളില്‍ നടക്കുമെന്ന് ഹെഡ്മാസ്റ്റര്‍ പി അബ്ദുറഹിമാന്‍ മാസ്റ്റര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിശ്ചിത സമയത്തിനകത്ത് സ്കൂളിലെത്തി അക്വിറ്റന്‍സ് ഒപ്പിട്ട് നല്‍കി ഭക്ഷ്യ കിറ്റുകള്‍ കൈപ്പറ്റണമെന്ന് അദ്ദേഹം അറിയിച്ചു. കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ ഒന്നുമുതല്‍ നാലുവരെ ക്ളാസുകളില്‍ പഠിച്ചിരുന്ന വിദ്യാര്‍ത്ഥികള്‍ക്കുളള ഭക്ഷ്യ കിറ്റുകള്‍ ലഭ്യമാകുന്ന മുറക്ക് പിന്നീട് വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ മാര്‍ച്ച് മാസത്തിലെ നഷ്ടപ്പെട്ട 15 പ്രവൃത്തി ദിനങ്ങള്‍ക്കും ഏപ്രില്‍, മെയ് മാസങ്ങളിലെ 39 ദിനങ്ങള്‍ക്കുമുളള ഭക്ഷ്യ ഭദ്രതാ അലവന്‍സ് കണക്കാക്കി തത്വല്യമായ ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടുത്തിയ കിറ്റുകള്‍ ആണ് വിതരണം ചെയ്യുന്നത്.
പ്രീപ്രൈമറി വിഭാഗത്തിന് 1.2 കിലോ അരി, ഒരു കിലോ വീതം പഞ്ചസാര, ആട്ട, ഉപ്പ്‌, 500 ഗ്രാം വീതം പരിപ്പ്‌, കടല, ചെറുപയർ, 100 ഗ്രാം വീതം മഞ്ഞൾപ്പൊടി, മുളക്‌പൊടി, മല്ലിപ്പൊടി‌ എന്നിവയുള്‍പ്പ്ട്ട കിറ്റുകള്‍ സിവില്‍ സപ്‌ളൈസ് വിഭാഗം ഇന്നലെ സ്കൂളില്‍ എത്തിച്ചിട്ടുണ്ട്.

%d bloggers like this: