ഓഗ്മെന്റഡ് റിയാലിറ്റി ക്ളാസുകളിലൂടെ പൊതുവിദ്യാഭ്യാസത്തിന്റെ കീര്‍ത്തി ലോക ശ്രദ്ധയില്‍ എത്തിച്ച ശ്യാം മാസ്റ്ററെ മൂർക്കനാട് YFC ക്ലബ് ഭാരവാഹികൾ അനുമോദിച്ചു.

മൂര്‍ക്കനാട് : ഓഗ്മെന്റഡ് റിയാലിറ്റിയുടെ സാധ്യതകള്‍ ഉള്‍പ്പെടുത്തി സ്കൂളിലെ ഓണ്‍ലൈന്‍ ക്ളാസുകള്‍ തയ്യാറാക്കി പൊതുവിദ്യാഭ്യാസത്തിന്റെ പ്രസക്തി ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും എത്തിച്ച മൂര്‍ക്കനാട് AEMAUP സ്കുള്‍ അധ്യാപകൻ വി ശ്യാം മാസ്റ്ററെ YFC ക്ലബ്‌ ഭാരവാഹികൾ അനുമോദിച്ചു. YFC ക്ക് വേണ്ടി ക്ലബ്‌ സെക്രട്ടറി ഇർഷാദ്.K,എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ഷാഹിൻ KP, റംഷാദ് PK, ഷഫ്രിൻ KP YFC യുടെ ഉപഹാരം ശ്യാം മാസ്റ്റര്‍ക്ക് കൈമാറി.AEMAUP സ്കൂളിലെ പ്രധാന അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.

%d bloggers like this: