Moorkanad Live

സമകാലിക ജീവിതത്തിന്‍റെ പരിഛേദം

LOCALNEWS

കോവിഡ് – 19പ്രത്യേക അറിയിപ്പ്

മൂര്‍ക്കനാട് പ്രദേശത്ത് കോവിഡ് ബാധിതനായ വ്യക്തിയുമായി 2020 ജൂലൈ 10 മുതൽ ഏതെങ്കിലും തരത്തിൽ സമ്പർക്കം ഉണ്ടായിട്ടുള്ള മുഴുവൻ ആളുകളും പ്രസ്തുത വിവരം ആരോഗ്യ പ്രവർത്തകരെയോ വാർഡ് മെമ്പർമാരെയോ RRT വളണ്ടിയർമാരെയോ നിർബന്ധമായും അറിയിക്കണം. ഒരു കാരണവശാലും ഈ വിവരങ്ങൾ മറച്ചു വെക്കാൻ ശ്രമിക്കരുത്. മറച്ചു വെക്കുന്നതും മറച്ചു വെച്ച് പുറത്തിറങ്ങി നടക്കുന്നതും രോഗ വ്യാപനത്തിനും സമൂഹ വ്യാപനത്തിനും കാരണമായേക്കാം. മാത്രമല്ല അത്തരം ആളുകൾക്കും അവരുടെ വീടുകളിലുള്ള കുട്ടികൾ, മുതിർന്നവർ, രോഗികൾ എന്നിവർക്കും ആരോഗ്യ വകുപ്പിന്റെ കൃത്യമായ നിരീക്ഷണവും പിന്തുണയും ചികിത്സയും കൃത്യസമയത്ത് ലഭ്യമാവുന്നതിന് ഇത് തടസ്സമാവുകയും ആര്‍ക്കെങ്കിലും രോഗം ഉണ്ടെങ്കിൽ അത് എല്ലാവരിലേക്കും പടരുന്നതിന് കാരണമാകുകയും ചെയ്യും. അതുകൊണ്ടു കോവിഡ് പോസിറ്റീവ് ആയ രോഗിയുമായി ജൂലൈ 10 മുതൽ ഏതെങ്കിലും തരത്തിൽ സമ്പർക്കം ഉണ്ടായ മുഴുവൻ ആളുകളും നിർബന്ധമായും ആരോഗ്യ പ്രവർത്തകരെ കോൺടാക്ട് ചെയ്ത് പ്രസ്തുത വിവരം അറിയിക്കാൻ അഭ്യർത്ഥിക്കുന്നു. RRT വളന്റിയർമാരോ ആശ വർക്കർമാരോ വീടുകളിൽ വന്നു സർവ്വേ എടുത്തപ്പോൾ വിവരം നൽകാത്തവരോ അബദ്ധവശാല്‍ സർവ്വേക്കായി വീടുകളിൽ ആരും എത്താത്ത വീടുകളിലെ ആളുകളോ ആരെങ്കിലും ഈ വ്യക്തിയുമായി സമ്പർക്കം ഉള്ള ആളുകൾ ഉണ്ടെങ്കിൽ നാടിന്റെയും നാട്ടുകാരുടെയും സുരക്ഷയും സ്വന്തം സുരക്ഷയും കരുതി വിവരം കൃത്യമായി ആരോഗ്യ വകുപ്പിനെയോ വാർഡ് മെമ്പർമാരെയോ RRT അംഗങ്ങളെയോ അറിയിക്കാൻ അഭ്യർത്ഥിക്കുന്നു.

പൊതുജന താത്പര്യാര്‍ത്ഥം ‘മൂര്‍ക്കനാട് ലൈവ്’