Moorkanad Live

സമകാലിക ജീവിതത്തിന്‍റെ പരിഛേദം

LOCALNEWS

കാടാമ്പുഴ പോലീസ്‌ സ്റ്റേഷൻ ഉദ്ഘാടനം ഇന്ന്

?അമ്പതുവർഷത്തെ കാത്തിരിപ്പ് കാടാമ്പുഴ പോലീസിന് സ്വന്തം കെട്ടിടത്തിൽ സ്‌റ്റേഷൻ

കാടാമ്പുഴ: കാടാമ്പുഴ പോലീസ്‌ സ്റ്റേഷൻ വ്യാഴാഴ്ച പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങും. പത്തരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫ്രറൻസ് വഴി കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ്മന്ത്രി കെ.ടി. ജലീൽ അധ്യക്ഷത വഹിക്കുംകാടാമ്പുഴ-കഞ്ഞിപ്പുര റോഡിൽ ഡംപ്‌യാർഡിന്‌ സമീപത്താണ് സ്റ്റേഷൻ നിർമിച്ചിട്ടുള്ളത്. 1969 മുതൽ 42 വർഷം കാടാമ്പുഴയിൽ കൽപ്പകഞ്ചേരി പോലീസ്‌സ്റ്റേഷന്‌ കീഴിൽ ഒരു പോലീസ് ഔട്ട്‌പോസ്റ്റാണ് പ്രവർത്തിച്ചിരുന്നത്. തുടർന്ന് 2011-ൽ വാടകക്കെട്ടിടത്തിൽ കാടാമ്പുഴ പോലീസ്‌സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു.