യാത്രാ സുരക്ഷക്ക് കോണ്‍വെക്സ് മിററുകളും, ദിശാ ബോർഡും സ്ഥാപിച്ചു അച്ചീവേഴ്സ്

അപകട സാധ്യത ഏറെയുള്ള പള്ളിപ്പടി പ്രദേശത്തെ രണ്ടിടങ്ങളിൽ കോൺവെക്സ് മിററുകളും, ദിശാ സൂചക ബോർഡും അച്ചീവേഴ്സിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ചു.
പുതിയ റോഡ് റബ്ബറൈസ് ചെയ്തതിന് ശേഷം അപകട സാധ്യത വര്‍ദ്ധിച്ചതോടെ ഇതിന്റെ ആവശ്യകത മുൻ നിർത്തിയായിരുന്നു അച്ചീവേഴ്സിന്റെ ഇടപെടൽ. അപകട സാധ്യതയുള്ള ഇടങ്ങളില്‍ ഇനി വളവിനപ്പുറം എതിരെ വരുന്ന വാഹനങ്ങള്‍ കണ്ട് കൊണ്ട് യാത്ര ചെയ്യാം.
പള്ളിപ്പടി മെയിൻ വളവിലും, പള്ളിപ്പടി അങ്ങാടിയിൽ പൂഴിപ്പൊറ്റ ഭാഗത്തേക്ക് പോകുന്ന റോഡിന്റെ എതിർദിശയിലുമാണ് കോൺവെക്സ് മിററുകളും, ദിശാ സൂചക ബോർഡും സ്ഥാപിച്ചത്. ഇതിൽ പൂഴിപ്പൊറ്റ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾക്കാണ് ഏറ്റവും പ്രയോജനകരമാകുക.കയറ്റം കയറി വരുന്ന വാഹനങ്ങൾ പകുതിയിലധികം മെയിൻ റോഡിൽ കയറിയതിനു ശേഷമേ ഇരുഭാഗത്തു നിന്നും വരുന്ന വാഹനങ്ങളെ കാണാൻ കഴിയുക. ഇത് പലപ്പോഴും അപകടങ്ങൾക്ക് കാരണമായിരുന്നു.മിറർ സ്ഥാപിച്ചതോടു കൂടി ഇനി മുതൽ പൂഴിപ്പൊറ്റ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് സുഗമമായി യാത്ര ചെയ്യാം.

%d bloggers like this: