മൂർക്കനാട് ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡ് കോവിഡ് മോണിറ്ററിംഗ്‌ സമിതി തീരുമാനങ്ങൾ.

▪️ നിലവില്‍ ക്വാറന്റൈനിലുളള ആളുകള്‍ പുറത്തിറങ്ങാന്‍ പാടുളളതല്ല.

▪️ പുതുതായി കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കം ഉണ്ടായിട്ടുളളവര്‍ കോറന്റൈനില്‍ പ്രവേശിക്കണം.

▪️ അത്യാവശ്യ കാര്യങ്ങൾക്കു മാത്രമേ മറ്റു പൊതുജനങ്ങളും വീട്ടിൽ നിന്നും പുറത്തിറങ്ങാവൂ.

▪️ പുറത്തിറങ്ങുന്നവർ നിർബന്ധമായും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും സമയസമയങ്ങളിലെ കോവിഡ് മാർഗ്ഗ നിർദേശങ്ങൾ കൃത്യമായി പാലിക്കുകയും വേണം.

▪️ പ്രദേശത്ത് ആന്റിജൻ ടെസ്റ്റ് നടത്താൻ ആരോഗ്യ വകുപ്പിനോടും ജില്ലാ ഭരണകൂടത്തോടും വീണ്ടും ആവശ്യപ്പെടും.

▪️ കടകൾ രാവിലെ 7 മണിമുതൽ വൈകുന്നേരം 6 വരെ മാത്രം പ്രവർത്തിക്കും.

▪️ കടകൾക്കു മുൻപിൽ സാനിറ്റൈസർ/ കൈ കഴുകാനുള്ള സോപ്പ്, വെള്ളം തുടങ്ങിയ സൗകര്യങ്ങൾ നിർബന്ധമായും ഉണ്ടായിരിക്കണം.

▪️ കൂടുതൽ പേർ ഒരേ സമയം കടക്കു മുൻപിൽ നില്ക്കാൻ പാടുള്ളതല്ല. ആവശ്യമായ സാധനങ്ങളുടെ ലിസ്റ്റ് നൽകി സാമൂഹിക അകലം പാലിച്ചു മാറി നിൽക്കണം.

▪️ കടകളിലും പൊതു സ്ഥലങ്ങളിലും ആരോഗ്യ വകുപ്പും പോലീസും പരിശോധന കർശനമാക്കുകയും കടകൾക്കും സ്ഥാപനങ്ങൾക്കും ആവശ്യമായ നിർദേശങ്ങൾ ആരോഗ്യ വകുപ്പ് നൽകുകയും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യും.

▪️ പ്രദേശത്ത് പൊതുജനങ്ങൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിന് വീണ്ടും അനൗൺസ്‌മെന്റ് നടത്തുന്നത് നാളെ നടക്കുന്ന പഞ്ചായത്ത് കോവിഡ് മോണിറ്ററിംഗ് സമിതി പരിഗണിക്കും.

▪️ ക്വാറന്റൈന്‍ ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കും. ഇത്തരത്തിലുളളവരെ സംബന്ധിച്ച് പൊതുജനങ്ങള്‍ പോലീസിലോ ആരോഗ്യ വകുപ്പിലോ വിവരം അറിയിക്കണം.

മൂർക്കനാട് പ്രദേശത്ത് മുൻപ് കോവിഡ് സ്ഥിരീകരിച്ച മൽസ്യ വില്പനക്കാരന്റെ സഹായിക്കു കൂടി കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് വാർഡുതല മോണിറ്ററിങ് സമിതി MIM മദ്രസാ ഓഡിറ്റോറിയത്തില്‍ യോഗം ചേർന്നത്. യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ രാജഗോപാലൻ, വാർഡ് മെമ്പർ വി സുന്ദരൻ, ഹെൽത്ത് ഇൻസ്‌പെക്ടർ വിൻസന്റ്, ജെ പി എച്ച് എൻ അമ്പിളി, ആശ വർക്കർമാർ, ആർ ആർ ടി വളണ്ടിയർമാർ തുടങ്ങിയവർ പങ്കെടുത്തു.

%d bloggers like this: