എസ് എസ് എൽ സിപരീക്ഷയിൽ നൂറു ശതമാനം വിജയം നേടിപിടിഎം ഹയർസെക്കൻ്റെറിസ്ക്കൂൾ എടപ്പലം.

എപ്പലം/ ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ എടപ്പലം ഹയർ സെക്കൻ്ററിയിലെ
മൂന്നു വിദ്യാർത്ഥികളുടെ സേ പരീക്ഷ റിസൾട്ട് വന്നതോടെ 100% വിജയം നേടി എടപ്പലം ഹൈസ്ക്കൂൾ ജൈത്രയാത്ര തുടരുന്നു..!
ഈ വർഷത്തെ എസ്എസ്എൽ സി പരീക്ഷ എഴുതിയ 751 വിദ്യാർത്ഥികളിൽ 748 വിദ്യാർത്ഥികളും വിജയം കൈവരിച്ചു.
മൂന്നു കുട്ടികൾ സേ പരീക്ഷ എഴുതി. മൂന്നു പേരും വിജയിച്ചതോടെ പരീക്ഷ എഴുതിയ 751 പേരും വിജയരഥത്തിലേറി..!
സ്ക്കൂൾ 100% വിജയം കൈവരിച്ചു.
76 വിദ്യാർത്ഥികൾക്ക് Full A+ ഉം,
30 വിദ്യാർത്ഥികൾക്ക് 9 A+ ലഭിച്ചു. 100% ചരിത്ര വിജയം കുറിച്ച് എടപ്പലം പി ടി എം ഹൈസ്ക്കൂൾ അതിൻ്റെ വിജയം അടയാളപ്പെടുത്തി.
ഹെഡ്മാസ്റ്റർ മുഹമ്മദ് ചങ്ങണക്കാട്ടിൽ സ്ക്കൂളിൻ്റെ 100% വിജയത്തിൻ്റെ ചരിത്രമെഴുതിയ വിദ്യാർത്ഥികളെയും അവരെ പ്രാപ്തരാക്കിയ അധ്യാപകരെയും പ്രത്യേകം അഭിനന്ദിച്ചു.
കോവിഡ് 19യുടെ സങ്കീർണ്ണകൾക്കിടയിലും എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും സ്ക്കൂൾ പിടിഎ യും മാനേജ്മെൻറും ഹൃദ്യമായ അഭിനന്ദനങ്ങൾ
അറിയിച്ചു.
അഷ്റഫ്.എഎൻകെ.
6/10/2020

%d bloggers like this: