Moorkanad Live

സമകാലിക ജീവിതത്തിന്‍റെ പരിഛേദം

LOCAL

വെങ്ങാട് – ചെമ്മലശ്ശേരി റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു.

വെങ്ങാട് : അഭിവൃദ്ധിപ്പെടുത്തിയ വെങ്ങാട് – ചെമ്മലശ്ശേരി റോഡ് ഉദ്ഘാടനം മൂർക്കനാട് വെച്ച് നടന്നു. ടി.എ അഹമ്മദ് കബീർ എം.എൽ.എയുടെ അധ്യക്ഷതയിൽ പൊതുമ മരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ ഓൺലൈൻ വഴി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. വളാഞ്ചേരി- അങ്ങാടിപ്പുറം വണ്ടൂർ – വടപുറം സംസ്ഥാന പാതയിലെ വെങ്ങാടിൽ നിന്നും ആരംഭിച്ച് പുലാമന്തോൾ കൊളത്തൂർ റോഡിലെ പ്രധാന ജില്ലാ റോഡാണ് വെങ്ങാട് – ചെമ്മലശ്ശേരി റോഡ്. വളാഞ്ചേരി ഭാഗത്ത് നിന്ന് വരുന്നവർക്ക് കൊളത്തൂർ, ഓണപ്പുട . എന്നീ ഭാഗങ്ങൾ ഒഴിവാക്കി കൊണ്ട് പുലാമന്തോൾ ടൗണിൽ എത്താൻ റോഡിൻ്റെ പുനരുദ്ധാരണത്തിന് സഹായകമാവും. ടി.എ അഹമ്മദ് കബീർ എംഎൽഎ 2017-18 ബജറ്റ് പ്രവൃത്തിയിൽ ഉൾപ്പെടുത്തി കൊണ്ട് 357. ലക്ഷം രൂപക്കാണ് ഭരണാനുമതി ലഭിച്ച് നടപടികൾ പൂർത്തിയാക്കിയത്. 6.40 കി.മീറ്റർ ദൈർഘുമുള്ള ഈ റോഡിൻ്റെ ആവശ്യമായ സ്ഥലങ്ങളിൽ ഉയർത്തി 5.50 മീറ്റർ വീതിയിൽ ബി.എം, ബിസി ചെയ്താണ് പൂർത്തീകരിച്ചത്. റോഡ് സുരക്ഷാ ബോർഡുകളും മറ്റും സ്ഥാപിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ടി.എ അഹമ്മദ് കബീർ എം.എൽ.എ അധ്യക്ഷത വഹിച്ചു. എ. എക്. സി കെ. വി സുജീഷ് റിപ്പോർട്ടവതരിപ്പിച്ചു. മൂർക്കനാട് പഞ്ചായത്ത് പ്രസിഡൻ്റ് കെ.രാജഗോപാൽ, മൂർക്കനാട് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ പി.സൈനുദ്ധീൻ, പി.നസീം, ഷഹൽ തങ്ങൾ, ഇസ്ഹാഖ് പൊന്നച്ചെത്തിയിൽ, നാരായണൻകുട്ടി, അഭിശങ്കർ ഷാജി പങ്കെടുത്തു. എക്സികുട്ടിവ് എഞ്ചിനിയർ എ.പി.എം മുഹമ്മദ് അഷ്റഫ് സ്വാഗതവും അസിസ്റ്റൻ്റ് എഞ്ചിനിയർ വി.സുരേഷ് നന്ദിയും പറഞ്ഞു