ചെമ്മലശ്ശേരി കിളിക്കുന്ന് കാവ് ആലിക്കൽ ഭഗവതി കണ്ടം നടീൽ യജ്ഞം ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടന്നു

ചെമ്മലശ്ശേരി: കിളിക്കുന്ന് കാവ് ആലിക്കൽ ഭഗവതി കണ്ടം നടീൽ യജ്ഞം ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്നു. കക്കുന്ന് ദേശം പ്രതിനിധി കണക്കറായി മേൽശാന്തിയിൽ നിന്ന് പൂജിച്ച ഞാറ്റടികൾ ഏറ്റുവാങ്ങി നാമജപത്തോടെ വയലിലെത്തിച്ചു. 5 വീതമുള്ള ബാച്ചുകളായാണ് ഭക്ത ജനങ്ങൾ നടീൽ യജ്ഞത്തിനെത്തിയത്. ക്ഷേത്ര സമിതി പ്രസിഡണ്ട് സി.വി.മുരളി, സെക്രട്ടറി പി.ഗോപിനാഥൻ T രാജേഷ്, മാതൃസമിതി സെക്രട്ടറി ടി. തുളസി, തുടങ്ങിയവർ നേതൃത്വം നൽകി.

%d bloggers like this: