“എന്റെ കേരളംഹൈടെക് ആയി “

എടപ്പലം: കേരളം വിദ്യാഭ്യാസ
രംഗത്ത് സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമായതിന്റെ പ്രഖ്യാപനം ബഹു:മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഇതോടെ ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനമെന്ന പദവി കേരളത്തിനു ലഭ്യമായിരിക്കുകയാണ്.
പൊതു വിദ്യഭാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പിലാക്കിവരുന്ന നിരവധി പ്രവർത്തനങ്ങളിൽ ഒന്നുമാത്രമാണ് സമ്പൂർണ്ണ ഡിജിറ്റൽ വത്കരണം. കുറഞ്ഞ കാലംകൊണ്ട് പൊതുവിദ്യാഭ്യാസത്തിൽ നടപ്പിലാക്കിയ വിപ്ലവകരമായ ഈ മാറ്റം ലോകത്തിലെ തന്നെ മികച്ചതാണ്.
ഇതിന്റെ ഭാഗമായി സ്ക്കൂൾതല പ്രഖ്യാപനവും ഇന്നു നടന്നു.
എടപ്പലം പിടിഎം ഹയർസെക്കൻ്ററി സ്ക്കൂളിൽ ഹെഡ്മാസ്റ്റർ മുഹമ്മദ് ചങ്ങണക്കാട്ടിൽ പരിപാടിയിൽ സ്വാഗതം പറഞ്ഞു.
വാർഡ് മെമ്പർമാരായ ശ്രീമതി സൗമ്യ അദ്ധ്യക്ഷത വഹിച്ചു.
ശ്രീമതി ഉഷ ഉത്ഘാടനം ചെയ്തു.
പി ടി എ പ്രസി:നാരായണദാസ് മാസ്റ്റർ, അദ്ധ്യാപകരായ ഷാജി മാസ്റ്റർ, സലീം മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു.
പ്രകാശ് മണികണ്ഠൻ പരിപാടിയിൽ നന്ദി പറഞ്ഞു.

✍️അഷ്റഫ്.എഎൻകെ
12/10/2020.

%d bloggers like this: