എ എം എൽ പി സ്‌കൂൾ മൂർക്കനാട് – സ്‌കൂൾ തല ഡിജിറ്റൽ – ഹൈ ടെക് പ്രഖ്യാപനംപൊതു വിദ്യാഭ്യാസ മേഖലയിൽ ഹൈ ടെക് ക്ലാസ് റൂമുകളും ഹൈ ടെക് ലാബുകളും സജീകരിച്ച് കേരളം സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി മൂർക്കനാട് എ എം എൽ പി സ്‌കൂളിൽ സ്‌കൂൾ തല ഡിജിറ്റൽ – ഹൈ ടെക് പ്രഖ്യാപനവും പ്രൈമറി ഹൈ ടെക് പദ്ധതി പ്രകാരം വിദ്യാലയത്തിന് ലഭിച്ച ഉപകരണങ്ങൾ ഉപയോഗിച്ച് സജ്ജീകരിച്ച ഹൈ ടെക് ലാബിന്റെ ഉദ്‌ഘാടനവും ഗ്രാമ പഞ്ചായത്ത് മെമ്പർ വി സുന്ദരൻ നിർവ്വഹിച്ചു.
എ എം എൽ പി സ്‌കൂൾ മൂർക്കനാട് – സ്‌കൂൾ തല ഡിജിറ്റൽ – ഹൈ ടെക് പ്രഖ്യാപനം
പൊതു വിദ്യാഭ്യാസ മേഖലയിൽ ഹൈ ടെക് ക്ലാസ് റൂമുകളും ഹൈ ടെക് ലാബുകളും സജീകരിച്ച് കേരളം സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി മൂർക്കനാട് എ എം എൽ പി സ്‌കൂളിൽ സ്‌കൂൾ തല ഡിജിറ്റൽ – ഹൈ ടെക് പ്രഖ്യാപനവും പ്രൈമറി ഹൈ ടെക് പദ്ധതി പ്രകാരം വിദ്യാലയത്തിന് ലഭിച്ച ഉപകരണങ്ങൾ ഉപയോഗിച്ച് സജ്ജീകരിച്ച ഹൈ ടെക് ലാബിന്റെ ഉദ്‌ഘാടനവും ഗ്രാമ പഞ്ചായത്ത് മെമ്പർ വി സുന്ദരൻ നിർവ്വഹിച്ചു. പ്രീ പ്രൈമറി അടക്കം മുഴുവൻ ക്ലാസ്റൂമുകളിലും സ്മാർട്ട് ടി വി കൾ സ്ഥാപിച്ചു മുൻപേ ഡിജിറ്റലായി മാറിയ സ്‌കൂളിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പ്രൈമറി ഹൈ ടെക് ലാബ് പദ്ധതി പ്രകാരം ലഭിച്ച ഉപകരണങ്ങൾ ഉൾപ്പെടുത്തി നല്ലൊരു ഐ ടി ലാബ് സജ്ജീകരിക്കാൻ കഴിഞ്ഞതോടെ സമ്പൂർണ്ണ ഡിജിറ്റൽ സ്മാർട്ട് സ്കൂൾ എന്ന പദവിക്ക് മൂർക്കനാട് എ എം എൽ പി സ്‌കൂൾ അർഹമായിരിക്കുകയാണ് എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കൃത്യം 11 മണിക്ക് ആരംഭിച്ച സംസ്ഥാന തല പ്രഖ്യാപന ചടങ്ങു് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു സ്‌കൂളിൽ തയ്യാറാക്കിയ പ്രത്യേക വേദിയിലൊരുക്കിയ ബിഗ് സ്‌ക്രീനിൽ പ്രദർശിപ്പിക്കുകയും വിശിഷ്‌ട അതിഥികളടക്കമുള്ളവർ പ്രസ്തുത പരിപാടി പൂർണ്ണമായും വീക്ഷിക്കുകയും ചെയ്തു.
12 മണിക്ക് സംസ്ഥാന തല പരിപാടി അവസാനിച്ച ശേഷം സ്‌കൂളിലെ ചടങ്ങുകൾ ആരംഭിച്ചു. ഹെഡ്മാസ്റ്റർ പി അബ്ദുറഹിമാൻ മാസ്റ്ററുടെ സ്വാഗത ഭാഷണത്തോടെ ആരംഭിച്ച ചടങ്ങിൽ പി ടി എ പ്രസിഡന്റ് കെ ടി നൗഫൽ അധ്യക്ഷത വഹിച്ചു. എസ് എസ് ജി ചെയർമാൻ പി മൂസ, മാനേജ്‌മെന്റ്റ് പ്രതിനിധി ഇ കെ അബ്ദുൽ റഷീദ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി കെ വി ശിവദാസൻ മാസ്റ്റർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്തവർക്കായി പരിപാടി വീക്ഷിക്കുന്നതിനു ചടങ്ങു മുഴുവനായും സ്‌കൂൾ ഫെയ്‌സ്ബുക്ക് പേജിലൂടെ ‘ലൈവ്’ ആയി സംപ്രേഷണം ചെയ്യുകയും ചെയ്തു.