YFC മൂര്‍ക്കനാടിന് ജില്ലാ പോലീസിന്റെ അഭിനന്ദനം

കോവിഡ് 19 രോഗ വ്യാപനം തടയുന്നതിന് വേണ്ടി മികച്ച പ്രവർത്തനം കാഴ്ചവെച്ചതിന് YFC മൂര്‍ക്കനാടിന് ജില്ലാ പോലീസ് മേധാവിയുടെ അഭിനന്ദനം. പഞ്ചായത്ത് പരിധിയില്‍ നടത്തിയ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിനാണ് YFC യെ തേടി അഭിനന്ദനമെത്തിയത്. രോഗ പ്രതിരോധ പ്രവര്‍ത്തന രംഗത്ത് സ്തുത്യര്‍ഹ സേവനം നടത്തിയ ക്ലബ്ബുകളുടെ കൂട്ടത്തിലാണ് YFC ഉള്‍പ്പെട്ടത്. ജില്ലാ പോലീസ് മേധാവി യു അബ്ദുല്‍ കരീം ഒപ്പിട്ട അഭിനന്ദന പത്രം കൊളത്തൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷമീര്‍ സാറില്‍ നിന്ന് ക്ലബ്ബ് ഭാരവാഹികളായ സെക്രട്ടറി ഇർഷാദ്. കെ, മുഹമ്മദ്‌ റമീസ് കെ പി എന്നിവർ കൈപ്പറ്റി.

moorkanad live

%d bloggers like this: