നാടിന്റെ സ്പന്ദനമായി ആറ് വര്‍ഷം പിന്നിട്ട് ‘മൂര്‍ക്കനാട് ലൈവ് ‘

മൂര്‍ക്കനാട് : വാര്‍ത്താ രംഗത്ത് പ്രാദേശിക കൂട്ടായ്മകള്‍ രൂപം കൊണ്ട് തുടങ്ങിയ 2014 കാലഘട്ടത്തില്‍ 2014 ഒക്ടോബര്‍ 29 ന് മൂര്‍ക്കനാടിന്റെ വാര്‍ത്താ കൂട്ടായ്മയായി രൂപം കൊണ്ട ‘മൂര്‍ക്കനാട് ലൈവ്’ ആറു വര്‍ഷം പിന്നിടുന്നു. നാട്ടിലെയും പരിസര പ്രദേശങ്ങളിലെയും വാര്‍ത്തകളും ജനോപകാരപ്രദമായ അറിയിപ്പുകളും സ്വദേശത്തും വിദേശത്തുമുളളവര്‍ക്ക് എത്തിക്കുന്നതില്‍ നിസ്തുലമായ പങ്കു വഹിക്കാന്‍ കഴിഞ്ഞതില്‍ വലിയ ചാരിതാര്‍ത്ഥ്യവുമായാണ് ഈ കൂട്ടായ്മ ഏഴാം വര്‍ഷത്തിലേക്ക് കടക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനും നാടിന്റെ പ്രധാന വിഷയങ്ങളില്‍ ഇടപെടുവാനും ‘മൂര്‍ക്കനാട് ലൈവ്’ ന് സാധിച്ചിട്ടുണ്ട്. അതോടൊപ്പം സാധ്യമായ രീതിയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും മെഡിക്കല്‍ ക്യാമ്പ്, സ്നേഹ സംഗമം തുടങ്ങി പൊതുജനോപകാരപ്രദമായ പല പൊതുപരിപാടികളും സംഘടിപ്പിക്കാനും കഴിഞ്ഞു എന്നത് അഭിമാനാര്‍ഹമാണ്. സ്നേഹിച്ചും സഹായിച്ചും സഹകരിച്ചും വിമര്‍ശിച്ചും കൂടെ നിന്ന ഓരോരുത്തരെയും നന്ദിപൂര്‍വ്വം സ്മരിക്കുന്നു. ഇനിയും ഒരുമിച്ച് ജനോപകാരപ്രദമായ രീതിയില്‍ മുന്നോട്ട് പോകാന്‍ ഏവരുടെയും മുഴുവന്‍ പിന്തുണയും സഹകരണവും അഭ്യര്‍ത്ഥിക്കുന്നു.

‘മൂര്‍ക്കനാട് ലൈവ്’ അഡ്മിന്‍ പാനല്

%d bloggers like this: