വാഹനാപകടത്തില്‍ പരിക്കേറ്റ വിളയൂർ സ്വദേശി മരണപ്പെട്ടു

വിളയൂർ: വിളയൂർ കൂരാച്ചിപ്പടി റോഡിൽ താമസിക്കുന്ന തോണിക്കടവത്ത് നസീർ മാസ്റ്ററുടെ മകൻ ശിബിൽ (28) ഇന്ന് കാലത്ത് ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടു.

കഴിഞ്ഞ വ്യാഴാഴ്ച ഉച്ചക്ക് പുലാമന്തോൾ യു. പിയിൽ വെച്ച് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

ഖബറടക്കം ഇന്ന് ഉച്ചക്ക് വിളയൂർ പൊയ്തിയിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

മാതാവ്: സുഹറ
ഭാര്യ: നസ്‌ല.
സഹോദരി : ഷഹല

%d bloggers like this: