Moorkanad Live

സമകാലിക ജീവിതത്തിന്‍റെ പരിഛേദം

KERALASPECIAL

മൂർക്കനാട് പഞ്ചായത്തിൽ നിന്നുള്ള ആദ്യസംഘം പ്ലാസ്മ ദാനം ചെയ്തു

മൂർക്കനാട് പഞ്ചായത്തിൽ നിന്നുള്ള ആദ്യത്തെ സംഘം പ്ലാസ്മ ദാനം ചെയ്തു. ഇന്ന് കാലത്ത് 10 മണിയോടെയാണ് കൊളത്തൂർ കുറുപ്പത്താലിൽ നിന്ന് മഞ്ചേരി മെഡിക്കൽ കോളേജിലെ പ്ലാസ്മ ബാങ്കിലേക്ക് സംഘം പുറപ്പെട്ടത്.
റിഷാൻ കെപി,ശിഹാബുദ്ദീൻ എം ടി, അബ്ദുറഹിമാൻ എം, ആരിഫുദ്ദീൻ കെ കെ, മുഹമ്മദ് സാദിഖ് യുപി എന്നിവരാണ് ആദ്യസംഘത്തിൽ പ്ലാസ്മ ദാനം ചെയ്തത്. പ്ലാസ്മാ ദാതാക്കളെ കൊവിഡ് നോഡൽ ഓഫീസർ ഡോക്ടർ ഷിനാസ് ബാബുവും സി ആർ ടി സി പ്രസിഡണ്ട് ഉമർ സഖാഫി മൂർക്കനാടും അഭിനന്ദിച്ചു. മഞ്ചേരി മെഡിക്കൽ കോളജിൽ എത്തുന്ന സീരിയസായ കോ വിഡ് രോഗികളെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള ഏറ്റവും അവസാനത്തെ പരിഹാരമാർഗമാണ് പ്ലാസ്മ തെറാപ്പി. നിലവിൽ മഞ്ചേരി മെഡിക്കൽ കോളേജിൽ ആവശ്യക്കാർക്ക് അനുസരിച്ചുള്ള പ്ലാസ്മ ലഭ്യമല്ലാത്ത സാഹചര്യമാണ്. പഞ്ചായത്തിലെ മറ്റു കോവിഡ മുക്തവും പ്ലാസ് മകൾ ദാനം ചെയ്യാൻ മുന്നോട്ടുവരണമെന്ന് സി ആർ ടി ( കോവിഡ് റിക്ക വേർഡ് ടീം) പ്രസിഡണ്ട് ഉമർ സഖാഫി മൂർക്കനാട് അഭ്യർത്ഥിച്ചു.