കൊളത്തൂർ പാലിയേറ്റീവ് പോസ്റ്റർ വിളംബര പ്രദർശനം നടത്തി

കൊളത്തൂർ പെയിൻ ആൻറ് പാലിയേറ്റീവ് സൊസൈറ്റി ജനവരി 15ന് നടക്കുന്ന പാലിയേറ്റീവ് ദിനത്തോടു ബന്ധിച്ചുള്ള പ്രചരണത്തിൻ്റെ ഭാഗമായി വിളംബര പോസ്റ്റർ പ്രദർശനം നടത്തി.”പാലിയേറ്റീവ് കെയർ നിലച്ചുപോവരുത്” എന്ന മുദ്രാവാക്യ പോസ്റ്ററുമായി കുറുപ്പത്താൽ ടൗണിൽ വിളംബര ജാഥയും നടത്തി.

സുനിൽ കെ.വാരിയം, കെ.യൂസഫ് മാസ്റ്റർ, എൻ.മൊയ്തീൻ മാസ്റ്റർ,ഷബീർ കൊളത്തൂർ, കെ.പി.ഹസൈനാർ, ഇ.പി.ഇബ്രാഹിം, ജോർജ് ജോസഫ്, വെന്തൊടി ബഷീർ, പ്രീതി ടീച്ചർ, വസന്ത ടീച്ചർ, സഫിയ ടീച്ചർ എന്നിവർ നേതൃത്വം നൽകി.

%d bloggers like this: