ഉമർ സഖാഫി മൂർക്കനാടിനെ അനുമോദിച്ചു.

വെങ്ങാട്: കോവിഡ് വ്യാപനത്തെ തുടർന്നുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ വ്യാപൃതനായ ഉമർ സഖാഫി മൂർക്കനാടിനെ ആദരിച്ചു. കോവിഡ് സീരില്ലായ രോഗികൾക്ക് പ്ലാസ് മ കോ ഡിനേറ്റ് ചെയ്യന്നതിലും കോവിഡ് രോഗികൾക്ക് ആശ്വാസം പകരുന്നതിലും കഴിഞ്ഞ ആറ് മാസമായി തുടരുന്ന സേവനത്തെ അനുമോദിച്ചു. പ്രവർത്തനങ്ങൾക്കായി ജില്ലാ കലക്ടർ രക്ഷാധികാരിയായ കോവിഡ് റിക്ക വേർഡ് ടീം, സി ആർ ടി മലപ്പുറം ജില്ലാ പ്രസിഡണ്ടായും സേവനം ചെയതു വരികയാണദ്ദേഹം. ഐ സി എഫ് സഊദി നാഷണൽ സെക്രട്ടേറിയറ്റ് അംഗം കൂടിയാണ്ഉമർ സഖാഫി മൂർക്കനാട്.എസ് വൈ എസ് കൊളത്തൂർ സോൺ കമ്മറ്റിയുടെ നേതൃത്വത്തിൽ സമസ്ത മലപ്പുറം ജില്ലാ സെക്രട്ടറി അലവി സഖാഫി കൊളത്തൂർ അഭിനന്ദന ഫലകം കൈമാറി സി കെ ശക്കീർ അരിമ്പ്ര.അശ്കർസഖാഫി മൂർക്കനാട്,കെ.കെ അംജദി, പി.കെ മുഹമ്മദ് ശാഫി, റഫീഖ് അഹ്സനി, പി.കെ മുസ്തഫ അഹ്സനി, എം പി ശരീഫ് സഖാഫി, സി കെ എം മുസ്തഫ, ഫള് ലുൽ ആബിദ് സഖാഫി, നിറം കുഞ്ഞുമുഹമ്മദ്, ശൗക്കത്ത് റയ്യാൻ നഗർ, സംസാരിച്ചു.

%d bloggers like this: