സി.ഐ.ഇ.ആര്‍ ക്രാഫ്റ്റ് മത്സര വിജയികളെ പ്രഖ്യാപിച്ചു

കോഴിക്കോട്:  കൗണ്‍സില്‍ ഫോര്‍ ഇസ്‌ലാമിക് എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് (സി ഐ ഇ ആര്‍) മദ്റസാ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച  E Craft Contest 2020ലെ വിജയികളെ പ്രഖ്യാപിച്ചു.

പാഴ് വസ്തുക്കള്‍, പ്രകൃതി വിഭവങ്ങള്‍, പേപ്പര്‍ തുടങ്ങിയവ ഉപയോഗിച്ച് ക്രാഫ്റ്റ് നിര്‍മ്മാണമായിരുന്നു മത്സരം. കോവിഡ് അവധി കാലത്തെ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കിടയില്‍ വിദ്യാര്‍ഥികളിലെ ക്രിയാത്മക ചിന്താശേഷി വികസനം, കലാബോധം വളര്‍ത്തുക തുടങ്ങി വിഭിന്നങ്ങളായ ലക്ഷ്യങ്ങളാണ് ഈ മത്സരത്തിലൂടെ സി ഐ ഇ ആര്‍ ലക്ഷ്യമിടുന്നത്.

കിഡ്‌സ്, ജൂനിയര്‍,സീനിയര്‍ എന്നീ മൂന്ന് കാറ്റഗറികളായാണ് മത്സരങ്ങള്‍ നടത്തിയത്. ആയിരങ്ങള്‍ പങ്കെടുത്ത മത്സരത്തില്‍ ഓരോ വിഭാഗത്തിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ ലഭിച്ചവരെയാണ് അവാര്‍ഡ് നല്‍കി ആദരിക്കുക.

കിഡ്‌സ് വിഭാഗത്തില്‍ മൂന്നാം സ്ഥാനം മൂർക്കനാട് പൊട്ടിക്കഴി മദ്‌റസത്തു തൗഹീദിലെ 2-ാo ക്ലാസ് വിദ്യാർത്ഥിനി നിയ നസ്‌നീന്‍ കരസ്ഥമാക്കി. പെരിന്തൽമണ്ണ MES മെഡിക്കൽ കോളേജിെലെ അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ നൗഷാദിന്റെ പുത്രിയാണ് നിയ.

%d bloggers like this: