മലികയുടെ നേട്ടം വിന്നേഴ്സ് ക്ലബിന്റേതു കൂടി

തിരുവനന്തപുരം ഗവൺമെന്റ് കാർഷിക കോളേജിൽ BSc -Agriculture പഠനത്തിന് പ്രവേശനം നേടിയ എ.മലിക ഹനൂന്റെ വിജയം വിന്നേഴ്സ് ക്ലബിനുള്ള അംഗീകാരം കൂടിയായി.

2019-20 അധ്യയന വർഷത്തെ ഹയർസെക്കണ്ടറി പരീക്ഷയിൽ പ്രദേശത്തു നിന്ന് ഏറ്റവും മികച്ച വിജയം നേടിയ (1197/1200) വിദ്യാർത്ഥിനിയായ മലികക്ക് പാലയിലെ പ്രശസ്തമായ സ്വകാര്യ പ്രവേശന പരീക്ഷാ പരിശീലന കേന്ദ്രത്തിലെ ഒരു വർഷത്തെ മുഴുവൻ പഠന ചിലവുകൾക്കുമുള്ള സ്കോളർഷിപ് ക്ലബ് ഏറ്റെടുത്തിരുന്നു.

കൂടാതെ ഇപ്പോൾ പ്രവേശനം നേടിയ തിരുവനന്തപുരം ഗവൺമെന്റ് കോളേജിലെ BSc- Agriculture കോഴ്സിന്റെ ആദ്യ വർഷ പഠനത്തിനുള്ള സ്‌കോളർഷിപ്പും ക്ലബ് നൽകുമെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു.

പ്രവേശന പരീക്ഷാ പരിശീലനത്തിനും ആദ്യ വർഷ BSc -Agriculture പഠനത്തിനുമായി ഒന്നേകാൽ ലക്ഷം രൂപയോളം വരുന്ന സ്കോളർഷിപ് ആണ് പഠന മികവിനുള്ള അംഗീകാരമായി ക്ലബ് അധികൃതർ നൽകിയത്.

മൂർക്കനാട് കൃഷി ഓഫീസർ ഷമീർ മാമ്പ്രത്തൊടി മലികയുടെ വീട്ടിലെത്തി രക്ഷിതാക്കളുടെയും വിന്നേഴ്സ് ക്ലബ് ഭാരവാഹികളുടെയും സാനിധ്യത്തിൽ മലികക്ക് മെമെന്റോ കൈമാറുകയും തുടർപഠനത്തിനുള്ള മാർഗ നിർദേശങ്ങൾ നൽകുകയും ചെയ്തു.

%d bloggers like this: