മദ്യനിരോധനം‌ പ്രകടന പത്രികകളിൽ ഉൾപ്പെടുത്തണം-മദ്യനിരോധന സമിതി

കൊളത്തൂർ
മദ്യ നിരോധനം രാഷ്ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പ്‌ പ്രകടന പത്രികകളിൽ ഉൾപ്പെടുത്തണം
എന്ന് ആവശ്യപ്പെട്ട്‌ സംസ്ഥാന മദ്യനിരോധന സമിതി ജനുവരി 20 മുതൽ ആരംഭിച്ച സംസ്ഥാന വാഹന പ്രചാരണ ജാഥക്ക്‌ കൊളത്തൂർ മദ്യ നിരോധന സമിത സ്വീരണം നൽകി.

പഞ്ചായത്ത് അംഗവും ലഹരി നിർമ്മാർജന സമിതി സെക്രട്ടിയുമായ കാസിം മൂർക്കനാട് ഉദ്ഘാടനം ചെയ്തു.

മദ്യ നിരോധന സമിതി പ്രസിഡണ്ട് ഷബീർ കൊളത്തൂർ അദ്ധ്യക്ഷത വഹിച്ചു

ജാഥാ ക്യാപ്റ്റൻമാരായ ഫാദർ വർഗ്ഗീസ്‌ മുഴുത്തേറ്റ്‌, ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ,ഡോ വിൻസന്റ്‌ മാളിയേക്കൽ, അലവിക്കുട്ടി ബാഖവി, സെബാസ്റ്റ്യൻ കൊച്ചടിവാരം എന്നിവർക്ക്‌ ഹാരാർപ്പണം നൽകി. മദ്യ നിരോധസമിതി ജനറൽ സെക്രട്ടി ഖദീജ കെ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റഹ്മത്തുനിസ്സ, കെ ,കെ.വി.വി.ഇ.എസ് പ്രസിഡണ്ട് സൈനാസ് നാണി, സലാoമാസ്റ്റർ, പി. ജെ വർഗ്ഗീസ്, മാനു തങ്ങൾ, വസന്തകുമാരി ഇ, സഫ ഉമ്മർ, രേഷ്മ പി ,എന്നിവർ സംസാരിച്ചു
നാസർ പി പി നന്ദിയു പറഞ്ഞു

%d bloggers like this: