കോവിഡ് പ്രതിസന്ധിയിൽ രക്ഷിതാക്കൾക്കൊരു ആശ്വാസമായി ഐഡിയൽ കോളേജ് പുലാമന്തോൾ

പുലാമന്തോൾ :കോവിഡ് പ്രതിസന്ധി മൂലം പ്രയാസം അനുഭവിക്കുന്ന രക്ഷിതാക്കൾക്ക് ഒരു ആശ്വാസമെന്നോണം ഐഡിയൽ കോളേജ് പുലാമന്തോളിൽ പുതിയ ബാച്ചിന്റെ സൗജന്യ യൂണിഫോം വിതരണം കോളേജ് പ്രിൻസിപ്പാൾ അനീഷ് മാസ്റ്റർ ക്ലാസ്സ്‌ ലീഡർ യാസീൻ റമദാന് നൽകികൊണ്ട് നിർവഹിച്ചു. വൈസ് പ്രിൻസിപ്പാൾ റിയാസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
സ്റ്റാഫ് സെക്രട്ടറി, അനിത ടീച്ചർ,പൂർവ വിദ്യാർത്ഥി അരുൺ, അഹമ്മദ് എന്നിവർ സംസാരിച്ചു.സൗജന്യ യൂണിഫോം കൂടാതെ നോട്ട് പുസ്തകം, ടെക്സ്റ്റ്‌ പുസ്തകം എന്നിവയും സൗജന്യമായി കോളേജ് നൽകിയിരുന്നു.

%d bloggers like this: