കോ വിഡ് രോഗികൾക്ക് പ്ലാസ്മ എത്തിച്ച ഉമർ സഖാഫി മൂർക്കനാടിന് പ്ലാസ്മ ബാങ്കിൻ്റെ അഭിനന്ദന പത്രം
കോ വിഡ് രോഗികൾക്ക് പ്ലാസ്മ എത്തിച്ച ഉമർ സഖാഫി മൂർക്കനാടിന് പ്ലാസ്മ ബാങ്കിൻ്റെ അഭിനന്ദന പത്രം
മൂർക്കനാട് : 2020 ജൂലൈ മുതൽ 2021 ജനുവരി വരെ നിരവധി കോ വിഡ് രോഗികൾക്ക് പ്ലാസ്മ എത്തിച്ച ഉമർ സഖാഫി മൂർക്കനാടിന് പ്ലാസ്മ ബാങ്കിൻ്റെ അഭിനന്ദന പത്രം ജില്ലാ മെഡിക്കൽ കോളേജ് കോവിഡ് നോഡൽ ഓഫീസർ ഡോ: ഷിനാസ് ബാബു കൈമാറുന്നു.
മഞ്ചേരി:ജില്ലയിൽ കോവിവിൻ്റെ ഭീതി നിറഞ്ഞ ഘട്ടത്തിൽ ഗുരുതരാവസ്ഥയിൽ മഞ്ചേരി മെഡിക്കൽ കോളേജിൽ കഴിഞ്ഞിരുന്ന നൂറിലധികം പേർക്ക് പ്ലാസ് മ എത്തിച്ചു കൊടുത്ത ഉമർ സഖാഫി മൂർക്കനാടിന് മഞ്ചേരി മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്ക് അഭിനന്ദന പത്രം നൽകി.
കഴിഞ്ഞ ഏഴു മാസക്കാലമായി പ്ലാസ് മകോ ഡിനേറ്റ് ചെയ്യുകയായിരുന്നു. ഗൾഫിൽ കോവിഡ് ഭയാശങ്കകൾ സൃഷ്ടിച്ചപ്പോൾ പ്രവാസി സംഘടനയായ ഐ സി എഫിൻ്റെ കോവിഡ് ഹെൽപ് ഡെസ്കിൽ പ്രവർത്തിച്ചുകൊണ്ടിരിക്കവേയാണ്
കഴിഞ്ഞ ജൂണിൽ നാട്ടിലെത്തിയ അദ്ദേഹം കോ വിഡ് ബാധിതനായി മഞ്ചേരിയിൽ ട്രീറ്റ്മെൻറിൽ കഴിയവെയാണ് കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ കർമനിരതനായത്.കോവിഡ്
ബാധിച്ചവരെ ഉൾക്കൊള്ളിച്ച് ജില്ലാ നോഡൽ ഓഫീസർ ക്രിയേറ്റ് ചെയ്ത വാട്സ് അപ് ഗ്രൂപ്പ് അഡ്മിനായി രോഗികൾക്ക് ആത്മവിശ്വാസവും നിർദേശങ്ങളും നൽകി പ്രവർത്തനമാരംഭിച്ചു.
പ്ലസ്മ കോഡിനേഷനു വേണ്ടി ജില്ലയിൽ രൂപീകരിച്ച സി.ആർ.ടി.(കോവിഡ് രിക്കവേർഡ് ടീം ) പ്രസിഡണ്ടായും സേവനമനുഷടിച്ചു വരുന്നു.
ഐ സി എഫ് സൗദി നാഷണൽ വിദ്യഭ്യാസ സെക്രട്ടറി കൂടിയാണ്.
ജില്ലാ മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിൽ വെച്ചായിരുന്നു അനുമോദന പത്രം കൈമാറിയത്.ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ: മേരിട്രീസ സംബന്ധിച്ചു.
Moorkanad Live