പുലാമന്തോള്‍ ഹൈസ്ക്കൂള്‍ കടവില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

കൊപ്പം/ ആമയൂര്‍ പുതിയറോഡ് സ്വദേശിയായ പ്രദീപ് വെള്ളശ്ശേരി (40) പാലൂര്‍ ഹൈസ്ക്കൂളിന് സമീപത്തെ പുഴ കടവില മുങ്ങി മരിച്ചു.

ഇന്നലെ വടക്കന്‍ പാലൂര്‍ കിഴക്കേകരയില്‍ മരണപ്പെട്ട വെള്ളശ്ശേരി മാണിയമ്മയുടെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയതായിരുന്നു യുവാവ്.

സംസ്ക്കാര ചടങ്ങിന് വേണ്ടി രാവിലെ 9 മണിയോടെ പാലൂര്‍ ഹൈസ്ക്കൂളിന് സമീപത്തെ പുഴ കടവില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. നാട്ടുകാരും, പോലീസും തിരച്ചില്‍ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ട നിയമനടപടികൾ പൂർത്തിയാക്കിയതിന് ശേഷം മൃതദേഹം നാളെ കുടുംബാംഗങ്ങൾക്ക് വിട്ടുനൽകും.

%d bloggers like this: