Moorkanad Live

സമകാലിക ജീവിതത്തിന്‍റെ പരിഛേദം

LOCAL

മൂര്‍ക്കനാട് കോവിഡ് വാക്സിനേഷന്‍ ക്യാമ്പിന് നല്ല പ്രതികരണം – 151 പേര്‍ വാക്സിന്‍ സ്വീകരിച്ചു

മൂര്‍ക്കനാട് : മൂര്‍ക്കനാട് AMLP സ്കൂളില്‍ വെച്ച് നടന്ന 60 വയസ്സിന് മുകളില്‍ പ്രായമുളളവര്‍ക്കുളള കോവിഡ് വാക്സിനേഷന്‍ ക്യാമ്പിന് നല്ല പ്രതികരണം. 151 പേരാണ് ക്യാമ്പില്‍ പങ്കെടുത്ത് വാക്സിന്‍ സ്വീകരിച്ചത്. മൂര്‍ക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴില്‍ നടന്ന വാക്സിനേഷന്‍ ക്യാമ്പുകളില്‍ ഏറ്റവും കൂടുതല്‍ പേര്‍ വാക്സിന്‍ സ്വീകരിച്ച ക്യാമ്പായി മൂര്‍ക്കനാട് ക്യാമ്പ് മാറി. 9, 10, 11, 12 വാര്‍ഡുകളിലെ ആളുകള്‍ക്കായാണ് 27/03/2021 ശനിയാഴ്ച മൂര്‍ക്കനാട് AMLP സ്കൂളില്‍ വെച്ച് മൂര്‍ക്കനാട് കുടുംബാരോഗ്യ കേന്ദ്രം വാക്സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചത്.

29/03/2021 തിങ്കളാഴ്ച കൊളത്തൂര്‍ നാഷണല്‍ ഹൈസ്കൂളിലും 30/03/2021 ചൊവ്വാഴ്ച വെങ്ങാട് ടി ആര്‍ കെ എ യുപി സ്കൂളിലും രാവിലെ 9 മുതല്‍ ഉച്ചക്ക് 1 വരെ ക്യാമ്പുകള്‍ നടക്കും. കൂടാതെ മൂര്‍ക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ എല്ലാ ദിവസവും രാവിലെ മുതല്‍ വാക്സിന്‍ എടുക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ. സമീറ അറിയിച്ചു.

ഇനിയും വാക്സിന്‍ സ്വീകരിക്കാത്ത 60 വയസ്സിന് മുകളില്‍ പ്രായമുളളവരെല്ലാം ഈ സൗകര്യം ഉപയോഗപ്പെടുത്തി വാക്സിന്‍ സ്വീകരിക്കണമെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിന്‍സന്റ് അഭ്യര്‍ത്ഥിച്ചു. ഏപ്രില്‍ 1 മുതല്‍ 45 വയസ്സിന് മുകളില്‍ ഉളള എല്ലാവര്‍ക്കും വാക്സിന്‍ സ്വീകരിക്കാമെന്ന് അദ്ദേഹം അറിയിച്ചു.