നാടിൻ്റെ പ്രിയ അധ്യാപകർക്ക് ഹൃദ്യമായ യാത്രയയപ്പ് നൽകി.

എടപ്പലം പിടിഎം ഹയർ സെക്കൻ്റ്റി സ്ക്കൂൾ അധ്യാപകരായ പ്രഭാകരൻ മാസ്റ്റർ, അബ്ദുൾ റസാഖ് മാസ്റ്റർ, ശിവമൂർത്തി മാസ്റ്റർ, ലിസി ജോർജ്, ഗിരിജ, അബ്ദുസലാം, അബൂബക്കർ എന്നിവരാണ് ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചത്.
സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന പരിപാടിയുടെ ഉദ്ഘാടനം
ഡോ: ഷഹിദലി (പാലക്കാട് ഡയറ്റ് സീനിയർ ഫാക്കൽറ്റി ) നിർവഹിച്ചു. നാരായണദാസ് മാസ്റ്റർ ( പിടിഎ പ്രസി:) അദ്ധ്യക്ഷത വഹിച്ചു. ഡോ :മുസ്തഫ (കറസ്പോണ്ടൻറ് മാനേജർ സ്വാഗതം പറഞ്ഞു.പി പി മുഹമ്മദ് അഷ്റഫ് (പ്രിൻസിപ്പൽ ) മുഹമ്മദ് സി (ഹെഡ്മാസ്റ്റർ), ഷരീഫ് കുഞ്ഞാൻ ( യതീംഖാനസെക്രട്ടറി), സമദ് മാസ്റ്റർ (ഒഎസ്എ സെക്രട്ടറി), സ്ലീബ മാസ്റ്റർ, അഷ്റഫ്.എ എൻ കെ, അജിത് മാസ്റ്റർ, ഗിരീഷ് മാസ്റ്റർ, ഷെമിടീച്ചർ,ടി ജി പോൾ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
സ്ക്കൂൾ സ്റ്റാഫ്, മാനേജ്മെൻ്റ് & പിടിഎ, ഒ എസ് എ, എടപ്പലം ഹൈസ്ക്കൂൾ ഹിന്ദി വിഭാഗം എന്നിവർ സർവീസിൽ നിന്നും വിരമിച്ച അധ്യാപകർക്ക് ഉപഹാരം സമർപ്പിച്ചു.
പ്രഭാകരൻ മാസ്റ്റർ, ലിസി ജോർജ്, അബൂബക്കർ, സലാം മാസ്റ്റർ, ശിവമൂർത്തി, അബ്ദുൾ റസാഖ്, ഗിരിജ ടീച്ചർ എന്നിവർ മറുപടി പ്രസംഗം ചെയ്തു.
പരിപാടിയിൽ Full A+ വിദ്യാർത്ഥികൾ, NMMMS നേടിയ വിദ്യാർത്ഥികൾ,സംസ്കൃത സ്കോളർഷിപ്പ് നേടിയ വിദ്യർത്ഥികൾ എന്നിവർക്ക് പ്രത്യേക ട്രോഫികൾ നൽകി ആദരിച്ചു.
ഫിസിക്സ് വിഭാഗം മേധാവി
മുക്താർ മാസ്റ്റർ പരിപാടിക്ക് നന്ദി രേഖപ്പെടുത്തി സംസാരിച്ചു.
എഎൻകെ

%d bloggers like this: