Moorkanad Live

സമകാലിക ജീവിതത്തിന്‍റെ പരിഛേദം

LOCAL

SYS സാന്ത്വനം Able village ഉൽഘാടനം ചെയ്തു

ഇരു കാലുകളുമില്ലാത്ത വിദ്യാർത്ഥിക്ക് ഇലക്ട്രോണിക് വീൽ ചെയർസമ്മാനിച്ചു.

കേരള മുസ്‌ലിം ജമാഅത്ത് മൂർക്കനാട് സർക്കിൾ കമ്മിറ്റി ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി നടപ്പിലാക്കുന്ന able village പദ്ധതിയുടെ ഭാഗമായാണ് ശ്രദ്ധേയമായ കാൽവെപ്പ്

പദ്ധതിയിൽ ഭിന്നശേഷിയുള്ളവരുടെ വിദ്യാഭ്യാസം, സാംസ്കാരികം, സാഹിത്യം , ചികിത്സ തുടങ്ങി ഒട്ടേറെ കാര്യങ്ങൾക്ക് വേണ്ടി മുസ്‌ലിം ജമാഅത്ത് കർമ്മ പദ്ധതികൾ ആസൂത്രണം ചെയ്ത് വരികയാണ്

ഇന്ന് കാലത്ത് പോട്ടിക്കുഴിയിൽ നടന്ന ഉദ്ഘാടന സംഗമത്തിൽ മുസ്‌ലിം ജമാഅത്ത് സർക്കിൾ പ്രസിഡന്റ് പി കെ അലി ബാഖവി, സെക്രട്ടറി അബ്ദുൽ സലാം മുസ്‌ലിയാർ, ICF മലേഷ്യ പ്രസിഡന്റ് പി മജീദ് മുസ്‌ലിയാർ, ICF സഊദി നാഷണൽ ഫിനാൻസ് സെക്രട്ടറി അബൂബക്കർ അൻവരി, സിദ്ധീഖ് അൻവരി, കെ ടി അസ്ഗറലി സഖാഫി , എം ടി ഇസ്മായിൽ അസ്ഹരി, അലി ഹാജി പുന്നക്കാട്, പി കെ ഉസ്മാൻ, മറ്റു നേതാക്കളും പ്രവർത്തകരും സംഗമത്തിൽ പങ്കെടുത്തു. ഉദ്ഘാടനത്തിന്റെ ഭാഗമായി 80 ഭിന്നശേഷിയുള്ളവർക്ക് റമളാൻ ഉപഹാരങ്ങളും വിതരണം ചെയ്തു