മൂർക്കനാട് പഞ്ചായത്ത് പൂർണ്ണമായും കണ്ടെയിൻമെന്റ് സോൺ ആക്കി
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മൂർക്കനാട് പഞ്ചായത്ത് പൂർണമായും കണ്ടെയിൻമെന്റ് സോൺ ആക്കി.
മങ്കട ബ്ലോക്കിലെ മുഴുവൻ പഞ്ചായത്തുകളും കണ്ടെയിൻമെന്റ് സോൺ ആക്കിയിട്ടുണ്ട്
കണ്ടെയിൻമെന്റ് സോണിൽ നിന്ന് അകത്തേക്കും പുറത്തേക്കും പോക്കുവരവ് നിയന്ത്രിത മാർഗ്ഗത്തിലൂടെ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.
കണ്ടെയിൻമെന്റ് സോണിൽ മെഡിക്കൽ എമർജൻസി , വിവാഹം , മരണം മറ്റ് അവശ്യ കാര്യങ്ങൾക്കല്ലാതെയുള്ള യാത്രകൾ കർശനമായി നിരോധിച്ചിരിക്കുന്നു.
കണ്ടെയിൻമെന്റ് സോണിലുളളവർ മെഡിക്കൽ എമർജൻസി വിവാഹം , മരണം മറ്റ് അവശ്യ കാര്യങ്ങൾക്കല്ലാതെ യാതൊരു കാരണവശാലും വീടിന് പുറത്തിറങ്ങാൻ പാടുളളതല്ല.
മുകളിൽ അനുവദിച്ചിട്ടുള്ള പ്രവർത്തികളിൽ കർശനമായ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ് ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ 1897 ലെ പകർച്ചവ്യാധി തടയൽ നിയമം , 2005 ലെ ദുരന്ത നിവാരണ നിയമം , ഐ.പി.സി സെക്ഷൻ 188 എന്നിവ പ്രകാരം നിയമ നടപടി സ്വീകരിക്കും.