പട്ടാമ്പി പോലീസ് സ്റ്റേഷനിലെ 11 പേർക്ക് കോവിഡ്

പട്ടാമ്പി: പട്ടാമ്പി പോലീസ് സ്റ്റേഷനിലെ 11 പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതിൽ നാല് എസ്.ഐ.മാരും ഏഴ് സി.പി.ഒ.മാരും ഉൾപ്പെടുന്നു.

കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ സജീവമായിരുന്നവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ കൊപ്പം പോലീസ് സ്റ്റേഷനിലെ 32 ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ചാലിശ്ശേരിയിലും കൂടുതൽ പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ, നിയന്ത്രണങ്ങൾ കർശനമാക്കേണ്ട പോലീസ് ഉദ്യോഗസ്ഥർക്ക് വ്യാപകമായി രോഗം സ്ഥിരീകരിക്കുന്നത് ആശങ്കക്കിടയാക്കുന്നുണ്ട്. കൊപ്പം സ്റ്റേഷനിലെ ഏതാണ്ട് മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കും രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ മറ്റ് സ്റ്റേഷനിൽ നിന്നുമുള്ളവരാണ് ഇവിടത്തെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നത്.

പട്ടാമ്പി പോലീസ് സ്റ്റേഷൻ അണുവിമുക്തമാക്കിയ ശേഷം പ്രവർത്തനങ്ങൾ സാധാരണ നിലയിലായി.

%d bloggers like this: