കുരുവമ്പലം മുസ്ലിംലീഗ് കമ്മിറ്റി പെരുന്നാൾ കിറ്റ് വിതരണം ചെയ്തു.

കുരുവമ്പലം: കുരുവമ്പലം മുസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുരുവമ്പലം പ്രദേശത്തെ വീടുകളിൽ പെരുന്നാൾ ദിവസത്തേക്ക് ആവശ്യമായ ഭക്ഷ്യ വിഭവങ്ങളടങ്ങിയ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു.
കോവിഡ് വ്യാപനം ശക്തമായതിനാൽ സർക്കാറിൻ്റെയും ആരോഗ്യ വകുപ്പിൻ്റെയും കർശന നിയന്ത്രണങ്ങൾ ഉള്ളതിനാൽ സാധാരണക്കാരായ ആളുകളുടെ നിരവധി വീടുകൾ വലിയ പ്രയാസത്തിലാണ്. ഈ പ്രയാസത്തിന് ചെറിയ ഒരു ആശ്വാസം നൽകുക എന്നതാണ് പെരുന്നാൾ ഭക്ഷ്യവിഭവം നൽകുന്നതിലൂടെ ലീഗ് കമ്മിറ്റി ഉദ്ദേശിക്കുന്നത്.
പൂർണ്ണമായും കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടുള്ള പരിപാടി ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സലീം കുരുവമ്പലത്തിൻ്റെ സാനിദ്ധ്യത്തിൽ നിയുക്ത പെരിന്തൽമണ്ണ എം.എൽ.എ. നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു. വിതരണത്തിന് ലീഗ് ഭാരവാഹികളായ ആഷിക്ക് പറമ്പിൽ, ആസിഫലി തോട്ടുങ്ങൽ, സാലി വി.പി, മുബശ്ശിർ.കെ.കെ, സഫീറലി കൂരിതൊടി, ജാബിർ അരണിക്കൽ, ശിഹാബ് കെ.പി, ഹംസ എന്നിവർ നേതൃത്വം നൽകി.

%d bloggers like this: