പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ താൽക്കാലിക നിയമനം

പട്ടാമ്പി: താലൂക്ക് ആശുപത്രിയിൽ 179 ദിവസത്തേക്ക് സെക്യൂരിറ്റി, ഡ്രൈവർ, എക്സറേ ടെക്നീഷ്യൻ എന്നിവരെ നിയമിക്കുന്നു.

യോഗ്യത

സെക്യൂരിറ്റി – എട്ടാം ക്ലാസ്സിന് മുകളിൽ വിദ്യാഭ്യാസയോഗ്യത, 40 ന് താഴെ പ്രായമുള്ള ശാരീരിക, മാനസിക വൈകല്യങ്ങൾ ഇല്ലാത്തവർ.

ഡ്രൈവർ– എട്ടാം ക്ലാസ്സിന് മുകളിൽ വിദ്യാഭ്യാസയോഗ്യത, 40 ന് താഴെ പ്രായമുള്ള ശാരീരിക, മാനസിക വൈകല്യങ്ങൾ ഇല്ലാത്തവർ. ഹെവി ലൈസൻസ് ആൻഡ് ബാഡ്ജ് ഉള്ളവരായിരിക്കണം. ആംബുലൻസ് ഡ്രൈവറായി മുൻപരിചയം ഉള്ളവർക്ക് മുൻഗണന.

എക്സറേ ടെക്നീഷ്യൻ- പ്രീഡിഗ്രി, സർട്ടിഫൈഡ് റേഡിയോളജി അസിസ്റ്റൻറ്/ഡിപ്ലോമ ഇൻ റേഡിയോഗ്രാഫിക് ടെക്നീഷ്യൻ

വേതനം അതത് കാലയളവിൽ ആശുപത്രി മാനേജ്മെൻറ് കമ്മറ്റി തീരുമാനിക്കും. താത്പര്യമുള്ളവർ മെയ് 15 നകം താലൂക്ക് ആശുപത്രി ഓഫീസുമായി ഫോണിൽ ബന്ധപ്പെടുക. അറിയിപ്പ് ലഭിക്കുന്നവർ അസ്സൽ സർട്ടിഫിക്കറ്റ്, ഒരു സെറ്റ് അറ്റസ്റ്റഡ് കോപ്പി, തിരിച്ചറിയൽ രേഖ, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം കൂടിക്കാഴ്ച്ചക്ക് എത്തണമെന്നും സൂപ്രണ്ട് അറിയിച്ചു. പ്രവൃത്തി പരിചയം ഉള്ളവർ രേഖകൾ കൊണ്ടുവരണം. ഫോൺ: 0466 2950400.

%d bloggers like this: