മെഡിസിൻ ചലഞ്ചുമായി മൂർക്കനാട് പഞ്ചായത്ത്

കൊളത്തൂർ : കൊവിഡ്  പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി മെഡിസിൻ ചലഞ്ച് പദ്ധതിയുമായി മൂർക്കനാട് ഗ്രാമപഞ്ചായത്ത്.രോഗികൾക്കാവശ്യമായ മാസ്ക്, ഗ്ലൗസ്, പി പി ഇ കിറ്റ്, ഓക്സി മീറ്ററുകൾ, അവശ്യമരുന്നുകൾ , ഓക്സിജൻ ബെഡുകൾ തുടങ്ങിയവ സമാഹരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയിലേക്ക്  കൊളത്തൂർ നാഷനൽ ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ്, സ്കൗട്ട് ആന്റ് ഗൈഡ് യൂനിറ്റ് ശേഖരിച്ച ഇരുപതിനായിരം രൂപയുടെ പൾസ് ഓക്സി മീറ്ററുകൾ  പ്രിൻസിപ്പൽ സി വി മുരളിയിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് പി പി രശ്മി ഏറ്റുവാങ്ങി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി

അബ്ദുൽ മുനീർ നാഷനൽ ഹയർ സെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡന്റ് ടി കെ വിജയകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. സന്നദ്ധ സംഘടനകൾ, വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
മൂർക്കനാട് ലൈവ്

%d bloggers like this: