Moorkanad Live

സമകാലിക ജീവിതത്തിന്‍റെ പരിഛേദം

LOCALNEWS

പട്ടാമ്പി മേഖലയിൽകൂടുതൽ ചികിത്സാ കേന്ദ്രങ്ങൾ

പട്ടാമ്പി: പട്ടാമ്പി മേഖലയിൽ ഒരു പ്രഥമചികിത്സാ കേന്ദ്രവും കൊപ്പം, ആമയൂർ എന്നിവിടങ്ങളിൽ രണ്ട് കരുതൽവാസകേന്ദ്രങ്ങൾ ആരംഭിക്കാൻ നടപടി സ്വീകരിച്ചതായും നോഡൽ ഓഫീസർ ഡോ. സിദ്ദീഖ് അറിയിച്ചു.

പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ റേഡിയോളജിസ്റ്റിന്റെയും മറ്റു ടെക്‌നീഷ്യൻമാരുടെയും ഒഴിവ് രോഗികൾക്ക് കൃത്യസമയത്ത് ഇ.സി.ജി. എടുക്കുന്നതിന് തടസ്സമാവുന്നുണ്ടെന്നും ഇതിന് പരിഹാരം വേണമെന്നും നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ.ടി. റുഖിയ ആവശ്യപ്പെട്ടു.

കോവിഡ് കൂടുന്ന സാഹചര്യത്തിൽ തിരുവേഗപ്പുറ, വിളയൂർ ഗ്രാമപ്പഞ്ചായത്തുകളിൽ സെക്ടറൽ മജിസ്‌ട്രേറ്റിനെ നിയമിക്കുക, വല്ലപ്പുഴ ഗ്രാമപ്പഞ്ചായത്തിലെ ആംബുലൻസിന്റെ കുറവ് പരിഹരിക്കുക, ആന്റിജൻ പരിശോധനാ കിറ്റുകൾ കൂടുതൽ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗത്തിലുയർന്നു. പരിശോധനാ കിറ്റുകളുടെ കുറവ് ഗ്രാമപ്പഞ്ചായത്തുകളും നഗരസഭയും ചേർന്ന് പരിഹരിക്കാൻ യോഗം തീരുമാനിച്ചു.

താലൂക്കാശുപത്രിയിലെ ടെക്‌നീഷ്യൻമാരുടെ ഒഴിവ് നികത്താനും പരിശോധനാ കിറ്റുകൾ ലഭ്യമാക്കാനും പോലീസുകാരുടെ കുറവ് പരിഹരിക്കാനും നടപടികൾ സ്വീകരിക്കാൻ ഒറ്റപ്പാലം സബ് കളക്ടർക്ക് എം.എൽ.എ. നിർദേശം നൽകി. വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരും, പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
മൂർക്കനാട് ലൈവ്