മൂർക്കനാട് പഞ്ചായത്ത് അറിയിപ്പ്

ഇന്ന് രാത്രി മുതൽ നമ്മുടെ ജില്ല ട്രിപ്പിൾ ലോക്ക് ഡൗണിലേക്ക് മാറുകയാണ്. നിയന്ത്രണങ്ങൾ കർശനമായി പാലിക്കുക. ഏത് ആവശ്യത്തിനും പഞ്ചായത്ത്‌ കൂടെ ഉണ്ട്

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ജില്ലയിൽ ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്.
ട്രിപ്പിൾ ലോക്ഡൗൺ നിലനിൽക്കുന്നതിനാൽ യാതൊരു കാരണവശാലും ആളുകൾ വീടിന് പുറത്തിറങ്ങാൻ പാടില്ല. വീട്ടു സാധനങ്ങൾ എത്തിക്കുന്നതടക്കം നിങ്ങളുടെ ഏത് ആവശ്യങ്ങൾക്കും വാർഡ് മെമ്പർ മാരെയോ RRT അംഗങ്ങളെയോ വിളിക്കുക
മെഡിക്കൽ എമർജൻസി കേസുകൾക്ക് മാത്രമാണ് നിലവിൽ പുറത്തിറങ്ങാൻ അനുമതിയുള്ളത്

ആൾക്കൂട്ടമുണ്ടോയെന്ന് കണ്ടെത്താൻ പോലീസ് ഡ്രോൺ പരിശോധന നടത്തും

ക്വാറന്റൈൻ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും

നായര് പടിയിലെ ജനകീയ ഹോട്ടൽ പ്രവർത്തിക്കുന്നുണ്ട് പാർസൽ സൗകര്യം മാത്രം. ആവശ്യമുള്ളവർക്ക് 20 രൂപ നിരക്കിൽ ലഭിക്കും

പത്രം, പാൽ രാവിലെ ആറിന് മുമ്പ് വീടുകളിലെത്തിക്കണം.

വിമാന, ട്രെയിൻ യാത്രക്കാർക്ക് യാത്രാനുമതി ഉണ്ട്

ബാങ്കുകൾ ചൊവ്വ, വെള്ളി ദിവസങ്ങളിൽ മാത്രം

സഹകരണ ബാങ്കുകൾ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ മാത്രം

ഭയപ്പെടേണ്ട പഞ്ചായത്തിന്റെ കരുതൽ നിങ്ങളുടെ കൂടെയുണ്ട് നിങ്ങളുടെ ഏത് ആവശ്യങ്ങൾക്കും ഞങ്ങളെ വിളിക്കാം
വിളിക്കേണ്ട നമ്പർ

പ്രസിഡന്റ് : 9947775703
വൈസ് പ്രസിഡന്റ് : 9539120450
സെക്രട്ടറി :9496047885
ജനകീയ ഹോട്ടൽ:9847396615

രശ്മി
പ്രസിഡന്റ് മൂർക്കനാട് പഞ്ചായത്ത്‌

%d bloggers like this: