എസ്.കെ.എസ്.എസ്.എഫ് ധനസഹായം നൽകി

കൊപ്പം: കൊവിഡ് വ്യാപനം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ വിളയൂർ പഞ്ചായത്തിലെ കുപ്പൂത്ത് മേഖലയിൽ രൂപീകരിച്ച ഒരുമ സന്നദ്ധ സേനയുടെ പ്രവർത്തനത്തിലേക്ക് എസ്.കെ.എസ്.എസ്.എഫ് കുപ്പൂത്ത് യൂനിറ്റ് കമ്മിറ്റി പതിനായിരം രൂപ ധനസഹായം കൈമാറി. ആന്റിജെൻ ടെസ്റ്റ്, ക്വാറന്റെയ്ൻ, ഐസലേഷൻ സൗകര്യങ്ങൾ, മരുന്ന് ഭക്ഷണ വിതരണം, വാഹന സൗകര്യം, മരണാനന്തരമുള്ള സംസ്കരണം തുടങ്ങിയവ സർക്കാർ പ്രോട്ടോകോൾ അനുസരിച്ച് ഈ പ്രദേശത്തെ ജനങ്ങൾക്ക് ലഭ്യമാക്കും. ഫോട്ടോ . ഒരുമ സന്നദ്ധ സേനയുടെ പ്രവർത്തനത്തിലേക്കുള്ള ധനസഹായം എസ്.കെ.എസ്.എസ്.എഫ് കുപ്പൂത്ത് യൂനിറ്റ് ഭാരവാഹികൾ കൈമാറുന്നു

%d bloggers like this: