മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50000 രൂപ സംഭാവന ചെയ്തു

കനിവുറവ വറ്റാതെ …

കാളഞ്ചിറ ബഷീര്‍ക്കയുടെ സ്മരണകള്‍ അനുനിമിഷം സ്തുലിച്ച് കൊണ്ടിരിക്കുന്ന മൂര്‍ക്കനാടിന്‍റെ മണ്ണില്‍ അദ്ദേഹത്തിന്‍റെ അതേ ജീവിത വഴിയിലൂടെ സഞ്ചരിക്കുകയാണ് കുടുംബവും. ആലംബ രഹിതരെ സഹായിക്കുന്നതിലേക്കായ് മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50000 രൂപ സംഭാവന ചെയ്ത് കൊണ്ടാണ് ബഷീര്‍ക്കയുടെ അനുജനായ കാളഞ്ചിറ അബുവും, മകനായ ശിബിലും വീണ്ടും നാടിന് മാതൃകയാകുന്നത്‌.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ട ലളിതമായ ചടങ്ങില്‍ മൂർക്കനാട് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി രശ്മി കാളഞ്ചിറ അബുവില്‍ നിന്ന് ചെക്ക് ഏറ്റുവാങ്ങി.
CPIM മങ്കട ഏരിയാ കമ്മറ്റി അംഗം നസിം.പി, മൂർക്കനാട് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് മുനീർ പാങ്കുഴി, CPIM മൂർക്കനാട് LC സെക്രട്ടറി ബാബു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു…

%d bloggers like this: