വട്ടപ്പാറയിൽ നിയന്ത്രണം വിട്ട കാർ റോഡിൽ നിന്ന് നിരങ്ങി നീങ്ങി അപകടം; ആളപായമില്ല.

വളാഞ്ചേരി: ദേശീയപാത 66ലെ വട്ടപ്പാറയിൽ കാർ നിയന്ത്രണം വിട്ട് അപകടം. വട്ടപ്പാറയിലെ പ്രധാന വളവിന് സമീപമുള്ള കോൺവെൻ്റിന് മുന്നിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട മാരുതി സെൻ എസ്റ്റിലോ കാറാണ് അപകടത്തിൽ പെട്ടത്. കൊപ്പത്തു നിന്ന് കോട്ടക്കലിലെ സ്വകാര്യ അശുപത്രിയിലേക്ക് പോകുന്നയാളാണ് കാറിലുണ്ടായിരുന്നത്. ഇദ്ദേഹം നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് വിവരം. വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.

%d bloggers like this: