ഒരു ലക്ഷം രൂപയുടെ കോവിഡ് പ്രതിരോധ സാമഗ്രികൾ കൈമാറി

മാതൃകയായി അധ്യാപകരും ജീവനക്കാരും
കൊളത്തൂർ നാഷണൽ ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപകരും ജീവനക്കാരും ഒരു ലക്ഷം രൂപയുടെ കോവിഡ് പ്രതിരോധ സാമഗ്രികൾ പുലാമന്തോൾ, മൂർക്കനാട് ഗ്രാമ പഞ്ചായത്തുകൾക്ക് കൈമാറി. പൾസ് ഓക്സിമീറ്ററുകൾ, പി പി ഇ കിറ്റുകൾ എൻ 95 മാസ്കുകൾ, സർജിക്കൽ മാസ് കുകൾ, ഫോഗ് മെഷീൻ ,സ്പ്രേമെഷീൻ ഇവയ്ക്ക് ആവശ്യമായ ലിക്വിഡുകൾ തുടങ്ങി വിവിധ പ്രതിരോധ സാമഗ്രികൾ രണ്ടു പഞ്ചായത്തുകളിലേയും കുടുംബാരോഗ്യകേന്ദ്രങ്ങൾക്ക് കൈമാറി. മൂർക്കനാട് പഞ്ചായത്ത് പ്രസിഡൻ്റ് രശ്മി ശശികുമാർ ,പുലാമന്തോൾ പഞ്ചായത്ത് പ്രസിഡൻ്റ് പി.സൗമ്യ എന്നിവർ ഏറ്റുവാങ്ങി. മൂർക്കനാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുനീർ ആരോഗ്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ, പഞ്ചായത്ത് അംഗങ്ങളായ കുഞ്ഞുമുഹമ്മദ്, സജീഷ്, മെഡിക്കൽ ഓഫീസർ ഷമീറ മോൾ ,പഞ്ചായത്ത് സെക്രട്ടറിമാരായ പരമേശ്വരൻ, മധുസൂധനൻ ഹെഡ്മിസ്ട്രസ്സ് ഉഷ ടീച്ചർ ,കെ .സി ഗീത ടീച്ചർ, വി.കെ രാജൻ മാസ്റ്റർ ,ജിതിൻ ശങ്കർ എന്നിവർ രണ്ട് പഞ്ചായത്തുകളിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു

%d bloggers like this: