ഓക്സിജൻ ചലഞ്ച് ഏറ്റെടുത്ത് വിന്നേഴ്സ് ക്ലബ് മൂർക്കനാട്

കോവിഡ് മൂലം പ്രാണവായു തേടിയെത്തുന്നവർക്ക് ജീവൻ നിലനിർത്താൻ ഓക്സിജൻ സിലിണ്ടർ തികയാത്ത നിസഹായത അറിയിച്ച കൊളത്തൂർ പാലിയേറ്റീവ് കെയർ പ്രവർത്തകർക്ക് 18000 രൂപ വിലവരുന്ന 7 ക്യൂബിക്കിന്റെ ഓക്സിജൻ സിലിണ്ടറും റെഗുലേറ്ററും വിന്നേഴ്സ് ക്ലബ് മൂർക്കനാട് കൈമാറി.

മൂർക്കനാട് മേഖലയിലും സജീവ സേവനം നിർവഹിക്കുന്ന കൊളത്തൂർ പാലിയേറ്റീവ് കെയറിന്റെ സെക്രട്ടറി കാരാട്ട് യൂസുഫ് മാസ്റ്റർ ക്ലബിലെത്തി ക്ലബ് ഭാരവാഹികളായ വി.പി. അംജദ്, സലിം മാസ്റ്റർ എന്നിവരിൽ നിന്ന് ജീവൻ രക്ഷാ ഉപകരണങ്ങൾ ഏറ്റുവാങ്ങി.

%d bloggers like this: