കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായ്മെഡിക്കൽഉപകരണങ്ങൾകൈമാറി.
വിളയൂർ / എടപ്പലം: PTMYHSS എടപ്പലം സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ് ടീച്ചേഴ്സ്, കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി വിളയൂർ പഞ്ചായത്തിലേക്ക് പൾസ് ഓക്സീമീറ്റർ, PPE കിറ്റ്, face shield, മാസ്ക്, ഗ്ലൗസ് , സാനിറ്റൈസർ തുടങ്ങിയ കോവിഡ് പ്രതിരോധ സാമഗ്രികൾ കൈമാറി.
പ്രിൻസിപ്പൽ മുഹമ്മദ് അഷ്റഫ് പി പി, ഹെഡ്മാസ്റ്റർ മുഹമ്മദ് ചങ്ങണക്കാട്ടിൽ, സ്കൗട്ട്സ് മാസ്റ്റേഴ്സ് എന്നിവർ ചേർന്ന്
ബഹു: വിളയൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബേബി ഗിരിജക്ക് നൽകി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നൗഫൽ,മെമ്പർ മാരായ സാജിത, ആമിന,സ്കൗട്ട് ഡിസ്ട്രിക്റ്റ് ഓർഗനൈസിംഗ് കമ്മീഷണർ അൻവർമാസ്റ്റർ, മുഹമ്മദ് സാബിർ, സുനിൽ ജോസഫ്, അക്ബർ അലി തുടങ്ങിയവർ പങ്കെടുത്തു.
സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റ് കോവിഡിന്റെ തുടക്കത്തിൽ പതിനായിരം മാസ്ക്കുകൾ പട്ടാമ്പി തഹസിൽദാർക്ക് കൈമാറിയിരുന്നു. കൂടതെ 150 നിർധന കുടുബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റും നൽകി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നു.
അഷ്റഫ്.എഎൻകെ
5/6/2021