ജൂൺ 5പരിസ്ഥിതിദിനം ആഘോഷിച്ചു. പി ടി എം വൈ എച്ച് എസ് എസ്

ആവാസ വ്യവസ്ഥയുടെ പുന:സ്ഥാപനം ലക്ഷ്യമാക്കി
എടപ്പലം PTMYHSS-ലെ
480 സ്കൗട്ട്സ് & ഗൈഡ്സും
16 scouts & Guides teachers ഉം സംയുക്തമായി പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 1000 വൃക്ഷതൈ നടൽ ചാലഞ്ച് ഏറ്റെടുത്തു.
ആവാസ വ്യവസ്ഥയുടെ പുന:സ്ഥാപനത്തിന് കാവുകളും,നീരൊഴുക്കുകളും കണ്ടൽകാടുകളും അത്യാവശ്യമാണ്. മനുഷ്യൻ പ്രകൃതിയെ സംരക്ഷിച്ചാൽ മാത്രമെ ഇതു സാധ്യമാകൂ.
മനുഷ്യനും പ്രകൃതിയുമായി പരസ്പര പൂരിതമാണ്. പ്രകൃതിയില്ലാതെ മനുഷ്യന് ജിവിതം അസാധ്യമാണ്. മനുഷ്യരെ പോലെ മറ്റു ജീവജാലങ്ങളും പ്രകൃതിയുടെ അവകാശികളാണന്ന് നാം തിരിച്ചറിയണം.
സ്കൗട്ട്സ് & ഗൈഡ്സ് അവരുടെ വീടിന്റെ പരിസരത്തും അധ്യാപകർ സ്കൂളിലും,പരിസര പ്രദേശങ്ങളിലും വൃക്ഷ തൈകൾ നടുകയും വൃക്ഷതൈകൾ “സംരക്ഷിക്കുമെന്ന പ്രതിജ്ഞയെടുക്കുകയും ” ചെയ്തു.

വൃക്ഷതൈ നടീൽ ഉദ്ഘാടനം ഹെഡ്മാസ്റ്റർ മുഹമ്മദ് ചങ്ങണക്കാട്ടിൽ സ്കൂൾ ഗ്രൗണ്ടിൽ നിർവഹിച്ചു.സ്കൗട്ട് മാസ്റ്റർ മാരായ അൻവർമാസ്റ്റർ, മുഹമ്മദ് സാബിർ, സുനിൽ ജോസഫ്, അക്ബർ അലി, മുഹമ്മദ് കുട്ടി തുടങ്ങിയവർ പങ്കെടുത്തു.

അഷ്റഫ്.എഎൻകെ
ജൂൺ 5 2021

%d bloggers like this: